ഭക്ഷ്യയോൽപ്പന്നങ്ങൾ, ഔഷധങ്ങൾ എന്നിവ ഉൾപ്പെടുന്ന 10 മേഖലകൾക്ക് ഉത്പാദന ബന്ധിത അനുകൂല്യം നൽകാൻ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കോവിഡ് കാരണം പ്രതിസന്ധിയിലായ സംരംഭങ്ങൾക്കും പുതിയതായി തുടങ്ങിയ സംരംഭങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും. ഔഷധങ്ങൾ -15,000 കോടി, ഭക്ഷ്യയോൽപ്പന്നങ്ങൾ -10,900 കോടി, ഉയർന്ന ശേഷിയുള്ള സോളാർ പി വി മൊഡ്യൂളുകൾ-4500 കോടി, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ -12,195 കോടി എന്നിങ്ങനെ പോകുന്നു തുക വകയിരുത്തിയ മേഖലകൾ. അഞ്ചുവർഷത്തേക്ക് ആണ് ഈ തുക വകയിരുത്തൽ എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഉൽപാദന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ആണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും എവിടെ കിട്ടും?
അത്തിയുടെ അറിയാപ്പുറങ്ങൾ
നിങ്ങൾക്കും ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരാം.