1. കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സി, കശുമാവ് കൃഷി വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു.
- കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികള്‍, അഗ്രികള്‍ച്ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതിയായ മുറ്റത്തൊരു കശുമാവ് പദ്ധതി.
- കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്ന കശുമാവ് പുതുകൃഷി
- കശുമാവിന്‍ തൈകള്‍ സൗജന്യമായി നല്‍കുന്ന കശുമാവ് തോട്ട നിര്‍മ്മാണം പദ്ധതി
- നടീല്‍ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കത്തിലെ ആദായം കൂടുതല്‍ കിടുവാന്‍ വേണ്ടിയുള്ള കൃഷി രീതി പ്രകാരം ഒരു ഹെക്ടറില്‍ 400 തൈകള്‍ നടുവാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്ന അതിസാന്ദ്രത കൃഷി
തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക: കശുമാവ് കൃഷിവികസനത്തിനായുള്ള വിവിധ പദ്ധതികള്‍
2. സംരംഭകർക്കായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് ‘വിവിധ ബിസിനസ് ഘടനകളും ബിസിനസ് മാനേജ്‌മെന്റ് അടിസ്ഥാനതത്വങ്ങളും’ എന്ന വിഷയത്തിൽ സെപ്റ്റംബർ ഏഴാം തീയതി തിരുവനന്തപുരത്ത് പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ നാലിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും 8714259111, 0471 2320101 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ മുതൽ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 29 മുതൽ 31 വരെയും കർണാടക തീരത്ത് 2024 ആഗസ്റ്റ് 27 മുതൽ 31 വരെയും മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.