ചന്ദ്രശേഖർ ആസാദ് യൂണിവേഴ്സിറ്റി ഫോർ അഗ്രികൾച്ചർ ആന്റ് ടെക്നോളജി (സിഎസ്എ) യിലെ ശാസ്ത്രജ്ഞർ ഒരുപുതിയ ഇനം തക്കാളി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. നംധാരി -4266 എന്ന പേര് നൽകിയിരിക്കുന്ന ഈ പുതിയ ഇനത്തിന് ഹെക്ടറിന് 1,400 ക്വിന്റൽ വരെ വിളവ് ലഭിക്കും. സാധാരണ ഇനത്തിൽപ്പെട്ട തക്കാളി ഹെക്ടറിന് 400 മുതൽ 600 ക്വിന്റൽ വരെ ഉൽപാദിപ്പിക്കുന്നുള്ളൂ. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഹോർട്ടികൾച്ചറൽ മേഖലയിലെ ഈ ഗവേഷണം കാർഷിക മേഖലയിൽ ഒരു പുതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.
തക്കാളിയുടെ കളനിയന്ത്രണം, വിതയ്ക്കൽ, ജലസേചനം, കിളയ്ക്കൽ വളർത്തൽ എന്നിവയ്ക്ക് ഹെക്ടറിന് അമ്പതിനായിരം രൂപയോളം ചെലവാകുമെന്ന് സിഎസ്‌എ സർവകലാശാല ജോയിന്റ് ഡയറക്ടർ ഡി പി സിംഗ് പറഞ്ഞു. എന്നാൽ ഈ തക്കാളി യുടെ കൃഷിക്ക് ചെലവ് കുറവാണ് . ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്യും.പോളി ഹൌസുകളിലും കൃഷി ചെയ്യാം എന്നതാണ് നംധാരി -4266 ഇനംത്തിൻ്റെ പ്രത്യേകത ഇവയെ രോഗങ്ങളും, കീടങ്ങൾക്കും ബാധിക്കില്ല ,45 ദിവസത്തിനുള്ളിൽ തക്കാളി പാകമാകും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് തൈ നടുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി മാസത്തിനുള്ളിൽ വിളവെടുക്കാം.ഇതിന്റെ വിത്ത് സർവകലാശാലയിൽ നിന്ന് കർഷകർക്ക് ലഭിക്കും. .അടുത്ത മാസം മുതൽ മറ്റ് സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഇവ കൃഷിചെയ്യുന്നതിന് പരിശീലനം നൽകും. കൂടാതെ, സംരംഭകത്വത്തിൽ താൽപ്പര്യമുള്ള യുവാക്കൾക്കും പരിശീലനം നൽകും.