2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കുമെന്ന് സപ്‌ളൈകോ അറിയിച്ചു. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള കർഷകർ www.supplycopaddy.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ്, കൃഷിസ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ അനിവാര്യമാണ്.
രണ്ടാം വിള സീസൺ നെല്ല് സംഭരണം 2023 ജൂൺ 30 ന് അവസാനിക്കും. അഞ്ച് ഏക്കർ വരെ കൃഷി ചെയ്യുന്ന ചെറുകിട നാമമാത്ര കർഷകർക്കും 25 ഏക്കർ വരെ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും സംസ്ഥാന പ്രോത്സാഹന ബോണസ് ഉൾപ്പെടെ നെല്ലിന് കിലോഗ്രാമിന് 28.20 രൂപ ലഭിക്കും. ഇതിലധികം കൃഷി ചെയ്യുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും താങ്ങുവിലയായ 20.40 രൂപ മാത്രമെ ലഭിക്കുകയുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലും പരുത്തി മികച്ച രീതിയിൽ കൃഷി ചെയ്ത് ആദായം ഉണ്ടാക്കാം
Supplyco announced that farmer registration related to procurement of paddy for the second crop of the 2022-23 season will end on February 28. Paddy storage for the second crop has started in December 2022. Interested farmers should register at www.supplycopaddy.in. Aadhaar card and farm location details are mandatory while registering.
Second crop season rice storage will end on June 30, 2023. Small marginal farmers cultivating up to five acres and groups cultivating up to 25 acres will get Rs 28.20 per kg of paddy including state incentive bonus. Farmers and groups cultivating more than this will get only Rs 20.40 as a support price.