വിത്ത് വ്യവസായത്തെക്കുറിച്ചുള്ള ആശങ്കകൾ ബജറ്റിൽ അഭിസംബോധന ചെയ്തിട്ടില്ലെങ്കിലും കാർഷിക മേഖലയ്ക്ക് പൊതുവെ അനുകൂലമായ മറ്റ് നിരവധി പ്രഖ്യാപനങ്ങളുണ്ടെന്ന് ഫെഡറേഷൻ ഓഫ് സീഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (FSII) ഡയറക്ടർ ജനറൽ വ്യാഴാഴ്ച പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. വിത്തുകളിലും സാങ്കേതികവിദ്യയിലും ഗവേഷണം വർദ്ധിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിക്കാത്തതിൽ നിരാശരാണ്, എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിത്ത് വ്യവസായത്തിന്റെ ഗവേഷണച്ചെലവിന്റെ 200 ശതമാനം ആദായനികുതി കിഴിവ് പുനഃസ്ഥാപിക്കുന്നതിന് എഫ്എസ്ഐഐ പ്രാതിനിധ്യം നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ ശോഷണം, പുതുതായി ഉയർന്നുവരുന്ന കീടങ്ങളും രോഗങ്ങളും, വിളവ് മുരടിപ്പ് തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ സ്വകാര്യവ്യവസായത്തിന്റെ ഗവേഷണ നിക്ഷേപം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ്‌ട്രാ ലോംഗ് സ്റ്റേപ്പിൾ (ELS) കോട്ടണിന്റെ പദ്ധതി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്നും, ഇത് സ്വകാര്യ മേഖലയ്ക്കും ഐസിഎആറിനും(ICAR) ഒരുമിച്ച് പ്രവർത്തിക്കാനും ELS ഉം മറ്റ് ഫൈബർ സവിശേഷതകളും ഉള്ള ഉയർന്ന വിളവ് നൽകുന്ന സങ്കരയിനങ്ങൾ വികസിപ്പിക്കാനും കഴിയും. ഈ പദ്ധതിയുടെ ഭാഗമായി ഒരു വലിയ തലത്തിലുള്ള ഗവേഷണ നിക്ഷേപം ആവശ്യമാണ്, എന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ ജെർംപ്ലാസം പങ്കുവയ്ക്കാൻ ഇരുവിഭാഗങ്ങളും മുന്നോട്ടുവരണം, ഇത് ഉയർന്ന വിളവും ലാഭകരവുമാണെന്ന് കണ്ടാൽ കർഷകർ ELS പരുത്തി കൂടുതൽ വളർത്തും, അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര ബജറ്റ് 2023: ബജറ്റിൽ മില്ലറ്റ് കർഷകർക്ക് ആശ്വാസം; അരി, ഗോതമ്പ് കർഷകർക്ക് നിരാശ