ദേശീയ സീഡ് കോർപ്പറേഷനിൽ നിന്ന് സംസ്ഥാന വിത്ത് വികസന അതോറിറ്റി നെൽ കർഷകർക്ക് വാങ്ങിനൽകിയ പകുതിയോളം വിത്തുകൾ മുളച്ചില്ല. ആന്ധ്രപ്രദേശ്, കർണാടക,തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് വിത്തുകൾ വാങ്ങിച്ചത്. ഗുണമേന്മയില്ലാത്ത വിത്തിനങ്ങൾ വാങ്ങിയ കർഷകർക്ക് ഇന്ന് ഇതൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഈ വിത്തുകൾ പൂർണ്ണമായും വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ് ഇപ്പോൾ.
ഇതിനു പകരമായി പുതിയ വിത്തുകൾ എത്തിക്കുന്നതിന് സംവിധാനം ഒരുക്കുകയാണ് സംസ്ഥാന വിത്ത് വികസന അതോറിറ്റി. വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ എന്നീ സീസണുകളിൽ സംസ്ഥാനത്തെ മൊത്തം നെൽകൃഷി ചെയ്യുന്നവർക്ക് വേണ്ട പതിനായിരം ടൺ വിത്ത് എത്തിക്കാൻ വിത്ത് വികസന അതോറിറ്റി ക്ക് സാധിക്കാത്തതിനാലാണ് ദേശീയ സീഡ് കോർപ്പറേഷൻ ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നത്. എന്നാൽ കർഷകർക്ക് ഗുണമേന്മയുള്ള വിത്തിനങ്ങൾ പലപ്പോഴും ലഭ്യമാകാത്ത അവസ്ഥ വരുന്നുണ്ട്. കീടബാധ ഇല്ലാത്ത വിത്തിനങ്ങൾ കർഷകർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുവാനും, വിത്തിന്റെ സംഭരണ വില ഉയർത്താനുള്ള നടപടികൾ കൈകൊള്ളും എന്ന് സംസ്ഥാന വിത്ത് വികസന അതോറിറ്റി അറിയിച്ചു.
നെൽവയൽ ഉടമകൾക്ക് 1.13 കോടിയുടെ റോയൽറ്റി
ഗുണമേന്മയുള്ള മുറ പോത്തിൻ കുട്ടികളെ വാങ്ങാം.
ആരോഗ്യ ജീവിതം മനോഹരമാക്കുന്ന മനോഹരങ്ങളായ സ്ട്രോബറി പഴങ്ങൾ