കൊറോണ വൈറസിനാൽ ഒരുപാടു പേരുടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ചിലരെങ്കിലും പല ബിസിനസ്സുകൾ നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെങ്കിലും, പലരും ഇന്നും കഷ്ടവും ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ്.
നവജീവന്‍ പദ്ധതി
നവജീവന്‍ പദ്ധതിക്ക് കീഴിലായിരിക്കും വായ്പ അനുവദിക്കുക. ജോലിയും വരുമാനവുമില്ലാതെ ആശങ്കയില്‍ കഴിയുന്ന നിരവധി പേര്‍ക്ക് പദ്ധതി സഹായകരമാകും. 50000 രൂപ വരെയാണ് വായ്പയായി ലഭിക്കുക. വായ്പയുടെ 25 ശതമാനം സബ്സിഡി ആയി ലഭിക്കും. പരമാവധി 12,500 രൂപ വരെയായിരിക്കും സബ്‌സിഡി ലഭിക്കുക.
യോഗ്യത നേടിയവർ
-
അപേക്ഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
-
50 നും 65 നും ഇടയില്‍ പ്രായമുളളവരും എഴുതാനും വായിക്കാനും അറിയുന്നവര്‍ക്കുമാണ് വായ്പ ലഭിക്കുക.
-
അപേക്ഷകന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകൾ അയക്കേണ്ട വിധം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
ജില്ലാ സഹകരണ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് സഹായം ലഭിക്കുന്നത്. എംപ്ലോയിമെന്റ് എക്‌സചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടും സ്വയം വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന വ്യക്തിഗത സംരംഭങ്ങള്‍ക്ക് മുന്‍ഗണന ലഭിയ്ക്കും.
ചെറുകിട ബിസിനസുകള്‍ ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് പദ്ധതി ഉപയോഗപ്പെടുത്താം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.