Updated on: 3 June, 2023 12:44 PM IST
റേഷൻ കാർഡുകൾക്ക് പ്രത്യേക ബിൽ; കടകൾ ഇന്നുമുതൽ പ്രവർത്തിക്കും

കേരളത്തിലെ റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം വരുന്നു. ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായതായും ഇന്നുമുതൽ കടകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. കാർഡുടമകൾക്ക് നിലവിൽ നൽകിവരുന്ന ബില്ലിൽ മാറ്റം വരുത്തി എൻ.എഫ്.എസ്.എ (മഞ്ഞ, പങ്ക്), നോൺ-എൻ.എഫ്.എസ്.എ (നീല, വെള്ള) വിഭാഗങ്ങൾക്ക് പ്രത്യേകമായി ബില്ലുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരുന്നു.

കൂടുതൽ വാർത്തകൾ: ആശ്വാസം! ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞു

ഇതിന്റെ അടിസ്ഥാനത്തിൽ ഇ-പോസ് മെഷീനിലെ സോഫ്റ്റ്‌വെയർ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എൻ.ഐ.സി-ഹൈദരാബാദിന് നിർദേശം നൽകി. ഈ മാസം ഒന്നിന് തന്നെ എൻ.ഐ.സി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സംസ്ഥാനത്തെ എല്ലാ ഇ-പോസ് മെഷീനിനുകളിലേക്കുമുള്ള അപ്ഡേഷൻ ജൂൺ രണ്ടിന് രാവിലെ 11.30 ഓടെ പൂർത്തിയായി.

ഇ-പോസ് മെഷീനിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ആപ്ലിക്കേഷനിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ രീതിയിലുള്ള അപ്ഡേഷൻ നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ വരാനും സാധ്യതയുണ്ട്. ഇതേ തുടർന്ന് റേഷൻ വിതരണം ഭാഗികമായി മുടങ്ങിയ സാഹചര്യത്തിൽ കാർഡുടമകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം റേഷൻ വിതരണം നടത്തേണ്ടതില്ലെന്ന് ഭക്ഷ്യ പൊതുവിതരണ കമ്മീഷണർക്ക് ഭക്ഷ്യമന്ത്രി നിർദേശം നൽകിയത്. സെർവർ തകരാറുകൊണ്ടല്ല സാങ്കേതിക തടസമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് നെൽക്കതിരും ഇലകളും ചേർന്ന ലോഗോയുടെ കൂടെ ഗരീബ് കല്യാൺ അന്ന യോജന എന്ന് രേഖപ്പെടുത്തിയാണ് കേന്ദ്രബിൽ നൽകുന്നത്. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള കാർഡുടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉൾപ്പെടുന്ന ബില്ല് ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Image Credits: The Hindu, Onmanorama, Facebook

English Summary: Separate Bill for Ration Cards Shops will be open from today in kerala
Published on: 03 June 2023, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now