Updated on: 16 May, 2023 4:33 PM IST
നവജാതശിശുക്കൾക്ക് സുരക്ഷയൊരുക്കി ‘ശലഭം’ പദ്ധതി

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ശലഭം’. പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 19 ലക്ഷം പരിശോധനകൾ നടത്തി. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളും സൗജന്യമാണ്. പീഡിയാട്രിഷ്യന്റെയോ മെഡിക്കൽ ഓഫിസറുടേയോ നേതൃത്വത്തിലാണ് പരിശോധനയ്ക്കുള്ള മെഡിക്കൽ സംഘം പ്രവർത്തിക്കുന്നത്. ഫീൽഡ് തലത്തിൽ നടക്കുന്ന ആർ.ബി.എസ്.കെ. സ്‌ക്രീനിങ്ങിനായി 1,174 നഴ്സുമാരെ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ: കുഞ്ഞു ഹൃയങ്ങൾക്ക് കരുതലായി ഹൃദ്യം പദ്ധതി

ശലഭം പദ്ധതിയുടെ ഭാഗമായി ഇതുവരെ 19,12,780 പരിശോധനകൾ നടത്തി. ആശുപത്രികളിൽ നടത്തുന്ന സ്‌ക്രീനിംഗ് വഴി 1,27,054 പരിശോധനകളും, ഫീൽഡ് തലത്തിൽ നടത്തുന്ന ആർ.ബി.എസ്.കെ. സ്‌ക്രീനിംഗ് വഴി 17,85,726 പരിശോധനകളും പൂർത്തിയാക്കി. കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തുന്ന ജനന വൈകല്യ പരിശോധന, ജനിതകപരമോ ഹോർമോൺ സംബന്ധമായോ ആയ അപാകത കണ്ടെത്തുന്നതിനുള്ള മെറ്റബോളിക് സ്‌ക്രീനിംഗ് (ഐ.ഇ.എം.), പൾസ് ഓക്സിമെട്രി സ്‌ക്രീനിംഗ്, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ഫങ്ഷണൽ സ്‌ക്രീനിങ്, കാഴ്ച പരിശോധനയ്ക്കുള്ള ആർ.ഒ.പി. സ്‌ക്രീനിങ്, കേൾവി പരിശോധിക്കുന്നതിനുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിങ് (ഒ.എ.ഇ.), ന്യൂറോ ഡെവലപ്മെന്റ് വൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിങ് എന്നിവ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും.

 

1,23,515 നവജാത ശിശുക്കളിൽ നടത്തിയ ദൃശ്യമായ ജനന വൈകല്യ പരിശോധനയിൽ 4,629 കുട്ടികൾക്ക് വൈകല്യ സാധ്യത സ്ഥിരീകരിച്ചു. 1,21,100 കുട്ടികളിൽ നടത്തിയ പൾസ് ഓക്സിമെട്രി സ്‌ക്രീനിങ്ങിൽ 835 പേർക്കും, 1,24,319 കുട്ടികളിൽ നടത്തിയ ഹൃദയ ശാരീരിക പരിശോധനയിൽ 4,761 പേർക്കും വൈകല്യ സാധ്യത കണ്ടെത്തി. കേൾവി പരിശോധനയ്ക്കുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിങ് (ഒ.എ.ഇ.) വഴി 1,00,628 പരിശോധനകൾ നടത്തിയതിൽ 6,716 കുട്ടികളിൽ കേൾവി വൈകല്യ സാധ്യത കണ്ടെത്തി. ജന്മനായുളള മെറ്റബോളിക് അസുഖങ്ങൾ കണ്ടെത്തുന്നതിന് നടത്തുന്ന 1,15,958 ഐ.ഇ.എം. പരിശോധനയിൽ 2,155 കുട്ടികളിൽ വൈകല്യ സാധ്യതയും കണ്ടെത്തി. ഇവർക്ക് ബന്ധപ്പെട്ട ചികിത്സാ വിഭാഗങ്ങളിലുള്ള തുടർ ചികിത്സയും പദ്ധതി മുഖേന ഉറപ്പാക്കിയിട്ടുണ്ട്.

English Summary: 'Shalabham' is a scheme launched by the Health Department for comprehensive health check-up of newborns
Published on: 16 May 2023, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now