Updated on: 21 December, 2020 10:00 PM IST
Shigella bacteria

ഈയടുത്ത ദിനങ്ങളിലായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കഴിഞ്ഞ ദിവസം ഈ ബാക്ടീരിയ ബാധിച്ച് ഒരു 11 വയസ്സുകാരൻ മരണമടഞ്ഞ വാർത്ത എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. സൂക്ഷിച്ചില്ലെങ്കിൽ ഏതൊരു സാഹചര്യത്തിലും നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഷിഗെല്ല ബാക്ടീരിയകൾ. എന്താണ് യഥാർത്ഥത്തിൽ ഷിഗെല്ല ബാക്ടീരിയകളെന്നും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനായി എന്തെല്ലാം മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും കണ്ടെത്താം.

എന്താണ് ഷിഗെല്ല ബാക്ടീരിയ?

ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപനം നടത്തുന്നത്. ഇവ ശരീരത്തിനുള്ളിൽ കടന്നു കൂടിയ ശേഷം കുടലിനെ പ്രകോപിപ്പിക്കുന്ന വിഷവസ്തുക്കളെ പുറപ്പെടുവിക്കുന്നു. വയറിളക്കമാണ് ഷിഗെലോസിസ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പനി, വയറുവേദന, അടിക്കടി, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

പ്രായമായവരേക്കാളും മുതിർന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. എന്നാൽ ഷിഗെല്ല ബാധിച്ച എല്ലാവരിലും ഒരുപോലെ രോഗലക്ഷങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല.

ലക്ഷണങ്ങൾ

തുടർച്ചയായ വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. വയറുവേദന, ഓക്കാനം, ഛർദ്ദി ഇതോടൊപ്പം ഉണ്ടാകാം. ഷിഗെല്ല ബാധിച്ചവരുടെ മലത്തിൽ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. സാധാരണഗതിയിൽ ഷിഗെല്ല വൈറസ് ബാധിച്ച് 3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, അണുബാധയുടെ ലക്ഷണങ്ങൾ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാം.

ചികിത്സ

ചികിത്സിക്കാനും രോഗത്തെ ചെറുക്കാനും എന്ത് ചെയ്യാനാകും
ബാക്ടീരിയ ബാധിച്ചതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന നിർജ്ജലീകരണത്തെ ചെറുക്കുക എന്നതാണ് മിക്ക സാഹചര്യങ്ങളിലും ആദ്യമേ ചെയ്യേണ്ട കാര്യം. ഈ ഘട്ടത്തിൽ ധാരാളം ദ്രാവകങ്ങൾ കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഇലക്ട്രോലൈറ്റ് അടങ്ങിയവ. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. രോഗവുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് ഉചിതമല്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകളെ കൂടുതൽ നേരം നിലനിർത്തുകയും അണുബാധയെ കൂടുതൽ വഷളാക്കുകയും ചെയ്തേക്കാം.

മുൻകരുതലുകൾ

ഷിഗെല്ല ബാക്ടീരിയകളെ അകറ്റി നിർത്താൻ എന്തെല്ലാം മുന്‍കരുതല്‍ വേണം

* മികച്ച വ്യക്തിഗത ശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങൾക്ക് ഷിഗെല്ല ബാക്ടീരിയകളുടെ വ്യാപനം തടയാൻ കഴിയും. നിങ്ങൾ ബാത്ത്റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബാക്ടീരിയ പടരാതിരിക്കാനായി വൃത്തിഹീനമായ ഡയപ്പറുകൾ അടച്ച ബാഗിലോ ട്രാഷ് ബിന്നിലോ ശ്രദ്ധയോടെ ഉപേക്ഷിക്കുക. കൈ കഴുകുമ്പോഴെല്ലാം സോപ്പും ചൂടുവെള്ളവും ഉപയോഗിക്കുക. ഉപയോഗത്തിന് മുമ്പും ശേഷവും ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിക്കാം.

* വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ ബാധിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരെ പരിപാലിക്കുകയും രോഗം മാറുന്നതുവരെ വരെ ഭക്ഷണം പാകം ചെയ്യുകയും ചെയ്യരുത്. നിങ്ങളുടെ ലക്ഷണങ്ങൾ ഷിഗെല്ലയുടേതല്ല എന്ന് ഉറപ്പാക്കാനായി മല പരിശോധന നടത്താം.

* വ്യക്തിശുചിത്വം പാലിക്കുക. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. അതോടൊപ്പം തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

* കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.

English Summary: Shigella strikes fear in Kerala. Know the symptoms and treatment
Published on: 21 December 2020, 10:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now