രണ്ടാമത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്, ലോക്ക്ഡൗണില്‍ അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു എങ്കിലും ഇത് വരെയും അകത്തു കയറി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒന്നൊന്നായി എടുത്ത് മാറ്റികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഹോട്ടലിന്റെ നിയന്ത്രണം മാറ്റിയിട്ടുണ്ടാരുന്നില്ല. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ വിവിധ സംഘടനകള്‍.
നിലവില്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് കടകളും അതുപോലെ ചന്തകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്കുമുള്ള പ്രവര്‍ത്തനാനുമതി. കോവിഡ് വ്യാപനം കുറയുകയാണെന്ന സര്‍ക്കാരിന്റെ അറിയിപ്പില്‍ പ്രവര്‍ത്തന സമയം വർദ്ധിപ്പിക്കണം എന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെടുന്നത്. കോവിഡിനെ തുടര്‍ന്ന് ഏറെക്കാലം അടച്ചിട്ടിരുന്നതിനാല്‍ വന്‍ നഷ്ടത്തില്‍ ആണ് ഹോട്ടലുകള്‍, ആയതിനാല്‍ തന്നെ ഇരുന്ന് കഴിക്കാന്‍ അനുവദിക്കണം എന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.മൊയ്തീന്‍ കുട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുമതി നല്കിയില്ലെങ്കില്‍ ഈ മാസം 15 മുതല്‍ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നിലവില്‍ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ സര്‍വീസ് മാത്രമാണ് അനുവദിക്കുന്നത്, ഇരുന്ന് കഴിക്കാനുള്ള അനുവാദം സര്‍ക്കാര്‍ ഇത് വരെയും കൊടുത്തിട്ടില്ല. ഇത് പലപ്പോഴും ഹോട്ടലുകാര്‍ക്ക് മാത്രമല്ല സാധാരണക്കക്കാര്‍ക്കും ബുദ്ധിമുട്ട് ആക്കാറുണ്ട്. കാറില്‍ പോകുന്നവര്‍ക്ക് മാത്രമാണ് ഭക്ഷണം വണ്ടിയില്‍ ഇരുന്ന് കഴിക്കാന്‍ കഴിയുകയുള്ളു. ബൈക്ക് യാത്രക്കാര്‍ക്ക് ഇത് പലപ്പോഴും നല്ല ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ
വിവിധ അഗ്രി സ്റ്റാർട്ട്പ്പുകൾ തരംഗമാവുന്നു
ഉപയോഗിച്ച ഭക്ഷ്യഎണ്ണ വീടുകളിൽനിന്ന് ശേഖരിക്കും