Updated on: 4 December, 2020 11:18 PM IST

തേങ്ങ സ്വാദിഷ്ടമാണ്, മലയാളിയുടെ രുചിക്കൂട്ടുമാണ്. എന്നാല്‍ തേങ്ങയുടെ തൊണ്ടു ഇളക്കുക ശ്രമകരവും അപകടകരവുമായ ഉദ്യമമാണ് താനും. വെട്ടുകത്തികൊണ്ടും പാരകൊണ്ടും തേങ്ങ പൊതിച്ച് അപകടം വരുത്തിവച്ചവര്‍ നിരവധിയാണ്. ഒടുവില്‍ ആശ്വാസമായി തേങ്ങ പൊതിക്കാനുള്ള സ്റ്റാന്‍ഡ് വന്നു. മിക്കവീടുകളിലും ഇത്തരമൊരു നവീന പാര സാധാരണവുമാണ്. എന്നാല്‍ അതിനും അപകട സാധ്യത ഏറെയാണ്. കൈ ഒന്നു തെറ്റിയാല്‍ അപകടം ഉറപ്പ്. എന്നാല്‍ കേരനവീന എല്ലാ പ്രശ്‌നവും പരിഹരിച്ചുകൊണ്ടുള്ള പുത്തന്‍ കണ്ടുപിടുത്തമാണ്.

 

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗമാണ് കേരനവീന നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഫസര്‍ എബി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുളള പൊതിപ്പ് ഉപകരണം വീടിന് പുറത്ത് വച്ച് ഉപയോഗിക്കേണ്ടതാണ്. അപകടകരവുമാണ്. കേരനവീന അടുക്കളയില്‍ സ്ലാബില്‍ വച്ചുതന്നെ തേങ്ങ പൊതിക്കാന്‍ സഹായിക്കുന്നു. ഉപയോഗക്രമം ഇങ്ങിനെ.കേരനവീനയുടെ പ്ലാറ്റ്‌ഫോമില്‍ തേങ്ങ വച്ചുകൊടുക്കുക. എന്നിട്ട് ഹാന്‍ഡില്‍ താഴ്ത്തി അമര്‍ത്തിയ ശേഷം ലിവര്‍ ഇടത്തേക്ക് തിരിച്ചാല്‍ മാത്രം മതി. തൊണ്ടിന്റെ പോള ഇളകും .കൃത്യം മൂന്ന പാളിയായി തന്നെ തൊണ്ട് ഇളക്കാന്‍ കഴിയും. ഇതിന്റെ പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്. വലിയ തോതില്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

അടയ്ക്കയുടെ തോടിളക്കുന്ന ഉപകരണവും മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്. ഇതും വളരെ ലളിതമായ സാങ്കേതിക വിദ്യയാണ്. അടയ്ക്കയുടെ തോട് കത്തി ഉപയോഗിച്ച് നീക്കുമ്പോള്‍ കൈ മുറിയാനുളള സാധ്യത ഏറെയാണ്. എന്നാല്‍ അരീനോ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഉപകരണത്തിന്റെ മൂര്‍ച്ചയുള്ള ഭാഗത്ത് അടയ്ക്ക കുത്തി ലിവര്‍ വലിക്കുകയേ വേണ്ടൂ, തോട് ഇളകിപോരും. ഇതിന് 200 രൂപയാണ് വില.

 

എബി വര്‍ഗ്ഗീസ് ഡയറക്ടറും അജിന്‍ ഓമനക്കുട്ടന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ആരംഭിച്ചിട്ടുളള അപ്റ്റിനോവ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇവരുടെ കമ്പനി. ഉപകരണങ്ങളെക്കുറിച്ച് വിശദീകരിച്ച അലന്‍ അനിലും ഗൗതം പ്രണോയിയും പൃഥ്വിരാജും അനൂപും പ്രത്യാശും കമ്പനിയുടെ ഭാഗമാണ്. കോളേജിലെ തന്നെ ടെക്‌നിക്കല്‍ ബിസിനസ് ഇന്‍കുബേറ്ററിലാണ് ഇപ്പോള്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. റബ്ബര്‍ പാലെടുക്കുന്നതിനുള്ള ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കയാണ് കമ്പനി ഇപ്പോള്‍. തിരുവനന്തപുരത്ത് 2020 ഫെബ്രുവരി 29,30 തീയതികളില്‍ നടന്ന സംരംഭകത്വ വികസന ക്ലബ്ബ് കോണ്‍ക്ലേവിലാണ് കമ്പനിയുടെ പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയിരുന്നത്. അലന്റെ നമ്പര്‍-- 9495772354

English Summary: Simple innovative husking tool
Published on: 30 January 2020, 08:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now