1. ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള തൊഴിൽമേഖലയിൽ പരിശീലനം നേടി തൊഴിൽ കണ്ടെത്തുന്നതിനായി പ്രത്യേക വായ്പ പദ്ധതി. കേന്ദ്ര സര്‍ക്കാരിൻെറ സ്കിൽ ലോൺ പദ്ധതിക്ക് കീഴിലാണ് ജാമ്യമോ ഈടോ ആവശ്യമില്ലാത്ത വായ്പ ലഭിക്കുക. വിവിധ ബാങ്കുകൾ പദ്ധതി പ്രകാരം ഈട് രഹിത വായ്പ്പ ലഭ്യമാക്കുന്നുണ്ട്. 2015 ജൂലൈയിൽ ആണ് സ്‌കിൽ ലോൺ സ്‌കീം ആരംഭിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗത്വമുള്ള എല്ലാ ബാങ്കുകൾക്കും ആർബിഐ അംഗീകാരമുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ സ്കീം ബാധകമാണ്. 5,000 രൂപ മുതൽ5 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ. കൂടുതൽ വിവരങ്ങൾക്ക് https://msde.gov.in/en/schemes-initiatives/Other-Schemes-and-Initiatives/Skill-Loan-Scheme എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പള്ളിച്ചൽ പഞ്ചായത്തിൽ വാർഡ് തല ഉദ്ഘാടനവും പച്ചക്കറി തൈ വിതരണവും 7-ാം വാർഡിൽ, മെമ്പർ മാലിനിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ രമേഷ് കുമാർ, കൃഷി അസിസ്റ്റന്റ് സീന രാധാകൃഷ്ണൻ,ജയചന്ദ്രൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പച്ചക്കറി തൈയും വിത്തും വിതരണം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: ഈ വർഷത്തെ മെയ് മാസത്തിൽ 11 ബാങ്ക് ഹോളിഡേകൾ; ഏതൊക്കെയെന്ന് നോക്കാം
3. കോട്ടയം: ചാലകം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷനിൽ നിന്നും ആവേശമുൾകൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച 'പൊൻ കതിർ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലകം പാടശേഖരത്തിലെ 90 ഏക്കറിൽ പൊന്ന് വിളയിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബുവിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് , തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ഉദയനാപുരം പാടശേഖര സമിതി എന്നിവർ നടത്തിയ കൂട്ടായ പ്രവർത്തനമാണ് ഫലവത്തായത്. ജില്ലാ കളക്ടർ പി കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിന് സി കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു.
4. കോട്ടയം: മത്സ്യകർഷകരുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവെയ്ക്കുന്നതിന് വേദിയൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേള. "മത്സ്യ കൃഷി സാധ്യതകളും നവീന രീതികളും" എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മത്സ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലും കായലോരങ്ങളിലും അവലംബിക്കാവുന്ന കൂടു മത്സ്യ കൃഷി, പെൻ കൾച്ചർ, ഹൈബ്രിഡ് കൃഷി, സംയോജിത മത്സ്യകൃഷി എന്നിവയെക്കുറിച്ചും ബയോ ഫ്ലോക്ക് , റാസ്, അക്വാപോണിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യാധിഷ്ഠിത രീതികളെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എൻ്റെ കേരളം മേളയിലുണ്ട് സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ
5. ഞങ്ങളും കൃഷിയിലേക്ക്. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കോതകുളം ഒന്നാം വാർഡിലെ ബാലസഭാ കുട്ടികൾ കൃഷിയാരംഭിക്കുന്നതിനു മുന്നോടിയായി പച്ചക്കറികൃഷി പരിശീലന പരിപാടിയും പച്ചക്കറിവിത്ത് വിതരണവും നടന്നു. ഗ്രാമ പഞ്ചായത്തംഗം രാജേഷ് കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കൃഷി അസിസ്റ്റൻ്റ് SK. ഷിനു പരിശീലനത്തിന് നേതൃത്വം നൽകി. ബാലസഭാ R P. ഷീനാ ബോബൻ ,കുടുംബശ്രീ പ്രവർത്തകർ ,കർഷകർ ,രക്ഷകർത്താക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ സനിഹിതരായി. കോതകുളംവാർഡിലെ നൂറോളം വിദ്യാർത്ഥികൾ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിയാരംഭിക്കും. കുട്ടികളിൽ കൃഷി സംസ്ക്കാരം വളർത്തിയെടുക്കുവാനുള്ള വലിയ പരിശ്രമത്തിലാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ.
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടും (IIM-K) ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷനും ചേർന്ന് ധാരണാ പത്രം ഒപ്പു വച്ചു. ഏഷ്യൻ-ആഫ്രിക്കൻ മേഖലയിലെ 31 രാജ്യങ്ങൾ ഉൾപ്പെടെ 33 അംഗങ്ങളുള്ള -AARDO-യിൽ സുസ്ഥിര കൃഷിയും ഗ്രാമീണ വികസന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം, കൺസൾട്ടൻസി, സാങ്കേതിക, വിജ്ഞാന പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. IIM-K ഡയറക്ടർ, പ്രൊഫസർ ദേബാഷിസ് ചാറ്റർജിയും, AARDO സെക്രട്ടറി ജനറൽ മനോജ് നർദിയോസിംഗും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: കേരളത്തിൽ നിന്നും അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി
7. ബയോളജിക്കൽ അഗ്രി സൊല്യൂഷൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (BASAI),യുടെ സിഇഒ, വിപിൻ സൈനി, കൃഷി ജാഗരൺ മീഡിയ ഹൗസ് സന്ദർശിച്ചു. പ്രസക്‌ത ഭാഗങ്ങൾ കാണാം.
8. മെയ് ആറിന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. നാളെയോടു കൂടി ചക്രവാത ചുഴി രൂപപ്പെടുകയും പിന്നീട് ന്യൂനമർദ്ദമായി മെയ് ആറിന് ശക്തിപ്പെടുകയും ചെയ്യും എന്നാണ് നിലവിൽ കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ഗുജറാത്തിൽ ഭൂചലനം