1. News

ഞങ്ങളും കൃഷിയിലേക്ക്; കോട്ടുവള്ളിയിൽ സെൽഫി മത്സരവും പച്ചക്കറിവിത്ത് വിതരണവും നടന്നു

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 22 ഭൗമദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'പ്ലാസ്റ്റിക് ശേഖരണം' സെൽഫി മത്സരവും പച്ചക്കറിവിത്ത് വിതരണവും കോട്ടുവള്ളി കൃഷിഭവനിൽ നടന്നു.

Meera Sandeep

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 22 ഭൗമദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'പ്ലാസ്റ്റിക്  ശേഖരണം' സെൽഫി  മത്സരവും പച്ചക്കറിവിത്ത് വിതരണവും കോട്ടുവള്ളി കൃഷിഭവനിൽ നടന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക് - ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സർക്കാരിൻറെ പുതിയ പദ്ധതി

വീട്ടിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃത്യമായി കഴുകി വൃത്തിയാക്കി റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ പുതുതലമുറയെ സജീവമായി മുന്നോട്ടു കൊണ്ടുവരിക, മാലിന്യ സംസ്കരണത്തിന്‍റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ജീവിതത്തില്‍  പിന്തുടരാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെല്‍ഫി മത്സരവും, മാലിന്യ ശേഖരണവും, പച്ചക്കറിവിത്ത് വിതരണവും സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്

മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി, മൊബൈലിൽ സെൽഫി എടുത്തതിന് ശേഷം പ്ലാസ്റ്റിക്കുകൾ കോട്ടുവള്ളി കൃഷിഭവനിലെ കളക്ഷൻ സെൻ്ററിൽ എത്തിച്ചു. പ്ലാസ്റ്റിക്കുകൾ കൃഷിഭവനിൽ എത്തിക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് മത്സരത്തിൽ പരിഗണിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി വികസന പദ്ധതിയിൽ 75 ശതമാനം സബ്‌സിഡി മുതൽ ലഭിക്കും

 പ്ലാസ്റ്റിക് ശേഖരിച്ച് അതിൽ കൃഷി ചെയ്യുക, കൃഷിക്കുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി പുനരുപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  കുട്ടികളെ മുൻനിർത്തിയുള്ള കാമ്പയിന് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക്കുകൾ കോട്ടുവള്ളി കൃഷി ഭവനിലെ കളക്ഷൻ സെൻ്ററിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ് ഷാജി ഏറ്റുവാങ്ങി. പ്ലാസ്റ്റിക് നൽകിയ കുട്ടികൾക്ക് കൃഷി ചെയ്യുവാനായി പച്ചക്കറിവിത്തുകളും നൽകി.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ് , കൃഷി അസിസ്റ്റൻ്റുമാരായ എസ്. കെ ഷിനു , ലീമ ആൻ്റണി തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 22 ഭൗമദിനത്തിൽ സെൽഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിക്കും.

English Summary: Njangalaum krishiyilekk: Selfie competition and distribution of vegetables was held at Kottuvalli

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds