Updated on: 4 December, 2020 11:19 PM IST
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. . ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു.

 

 

 

 

വയനാട് :കേരള സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ (അസാപ്) അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ ഒരുക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി സ്കില്ലിങ്ങ് സെൻ്ററുകളായാണ് സ്കിൽ പാർക്കുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സ്ഥാപിക്കുന്ന 16 സ്കിൽ പാർക്കുകളിൽ ഒൻപത് എണ്ണമാണ് ഇതിനോടകം പ്രവർത്തനസജ്ജമായത്. മാനന്തവാടി ഗവൺമെൻ്റ് കോളേജിന് സമീപം ഇന്നലെ പ്രവർത്തനമാരംഭിച്ച കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. . ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു.

അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ പുതിയ തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടുന്നതിന് പ്രാപ്തരാക്കുവാൻ സാധിക്കും.

 

 

 


ഹബ്ബ് & സ്പോക്ക് മോഡലിൽ പ്രവർത്തിക്കുന്ന സ്കിൽ പാർക്ക് വ്യവസായ മേഖലയെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, നൈപുണ്യ പരിശീലനത്തെയും സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ ആവശ്യങ്ങളെയും തൊഴിൽ നൈപുണ്യം നേടിയവരുടെ ലഭ്യതയേയും തമ്മിൽ ബന്ധിപ്പിക്കും. ഇതിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ പുതിയ തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടുന്നതിന് പ്രാപ്തരാക്കുവാൻ സാധിക്കും.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിഷ്കർഷിക്കുന്ന ദേശീയ നൈപുണ്യ വികസന ചട്ടകൂട് (എൻ.എസ്.ക്യൂ.എഫ്) പ്രകാരമുള്ളതും ഇൻഡസ്ട്രി സർട്ടിഫിക്കേഷൻ ഉള്ളതുമായ നൂതന തൊഴിൽ നൈപുണ്യ കോഴ്സുകളാണ് സ്കിൽ പാർക്കുകൾ വഴി നടപ്പിലാക്കുന്നത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവർക്കും സ്കിൽ പാർക്കിലെ വിവിധ കോഴ്സുകളിൽ പങ്കെടുക്കാം.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.

#Seilfemployment #youthemployment #Skilldevelopment #Job #Agriculture #Startups

English Summary: Skill parks with advanced vocational skills courses-kjkbboct2720
Published on: 27 October 2020, 05:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now