News

സ്കില്‍ ഇന്ത്യ മിഷന്‍ പ്രാദേശികമായും ആഗോളതലത്തിലും തൊഴില്‍ നേടാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചു: പ്രധാനമന്ത്രി

Skill India

Skill India Mission logo

ലോക യുവജന നൈപുണ്യ ദിനത്തില്‍ നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവ യുവാക്കള്‍ ലക്ഷ്യമിടണമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.മാറുന്ന വ്യവസായ അന്തരീക്ഷത്തിലും വാണിജ്യ സാഹചര്യങ്ങളിലും ഒറ്റപ്പെടാതിരിക്കാന്‍ ഇതനിവാര്യമാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ലോക യുവജന നൈപുണ്യ ദിനം, 'സ്‌കില്‍ ഇന്ത്യ' ദൗത്യത്തിന്റെ അഞ്ചാം വാര്‍ഷികം എന്നിവയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സ്‌കില്‍സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലായ്പ്പോഴും പുതിയ ശേഷി ആര്‍ജിക്കാനുള്ള കഴിവുള്ളതിനാല്‍ ലോകം യുവാക്കളുടേതാണെന്നും  അദ്ദേഹം പറഞ്ഞു.

അഞ്ചുകൊല്ലം മുമ്പ് ഇതേ ദിവസം ആരംഭിച്ച സ്‌കില്‍ ഇന്ത്യ മിഷന്‍, നൈപുണ്യത്തിനും ശേഷീവികസനത്തിനും അധിക വൈദഗ്ധ്യത്തിനും വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായും, പ്രാദേശികമായും ആഗോളതലത്തിലും തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തുടനീളം നൂറുകണക്കിന് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഐടിഐകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. യോജിച്ചുള്ള  പ്രയത്‌നത്തിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഞ്ചുകോടിയിലധികം യുവാക്കള്‍ക്കു വിദഗ്ധപരിശീലനം നല്‍കി.

PM Narendra Modi

PM Narendra Modi

വൈദഗ്ധ്യം നമുക്ക് സ്വയം നല്‍കാവുന്ന ഒരു സമ്മാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കഴിവുകള്‍ കാലാതീതവും അതുല്യവും സമ്പത്തിന്റെ അമൂല്യശേഖരവുമാണെന്നും പറഞ്ഞു. ഒരാള്‍ക്ക് തൊഴില്‍ നേടാന്‍ മാത്രമല്ല, സംതൃപ്തമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കഴിവുകള്‍ നേടുന്നതിനുള്ള സ്വാഭാവികത്വര ഒരാളുടെ ജീവിതത്തിന് പുതിയ ഊര്‍ജവും പ്രോത്സാഹനവും പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈദഗ്ധ്യം ഉപജീവനത്തിനുള്ള ഉപാധി മാത്രമല്ല, നമ്മുടെ ദിനചര്യയില്‍ സജീവതയ്ക്കും ഊര്‍ജസ്വലതയ്ക്കുമുള്ള ഒരു കാരണം കൂടിയാണ്.

വിദഗ്ധ തൊഴിലാളികളെയും തൊഴിലുടമകളെയും വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അടുത്തിടെ ആരംഭിച്ച പോര്‍ട്ടല്‍, തിരികെയെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ജോലി ലഭ്യമാക്കാനും തൊഴിലുടമകള്‍ക്ക് വിദഗ്ദ്ധരായ ജോലിക്കാരെ കണ്ടെത്താനും ഒരൊറ്റ മൗസ് ക്ലിക്കില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തൊഴിലാളികളുടെ കഴിവുകള്‍ പ്രാദേശിക സമ്പദ്ഘടനയില്‍ മാറ്റം വരുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Dr.Mahendra Nath Pandey,Minister of Skill Development&Entrepreneurship

Dr.Mahendra Nath Pandey,Minister of Skill Development&Entrepreneurship

'അറിവ്', 'വൈദഗ്ധ്യം' എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും തന്റെ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു ഉദാഹരണത്തിലൂടെയാണ് അദ്ദേഹം ഇത് വിശദീകരിച്ചത് - ഒരു സൈക്കിള്‍ എങ്ങനെ ഓടുന്നു എന്ന് അറിയുന്നത് 'അറിവ്' ആണെങ്കിലും യഥാര്‍ത്ഥത്തില്‍ സൈക്കിള്‍ ഓടിക്കാന്‍ കഴിയുന്നതാണ് 'വൈദഗ്ധ്യം'. രണ്ടും തമ്മിലുള്ള വ്യത്യാസവും അവയുടെ വ്യത്യസ്ത സാഹചര്യങ്ങളും ആന്തരാര്‍ത്ഥങ്ങളും യുവാക്കള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. വാസ്തുവിദ്യയില്‍ നിന്നുള്ള ഉദാഹരണം വിവരിച്ച് സ്കിൽ , അപ്സ്കിൽ, റീ സ്കിൽ എന്നിവയിലുള്ള വ്യത്യാസവും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് ലഭ്യമായ നൈപുണ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആരോഗ്യസംരക്ഷണ മേഖലയെ ഉദാഹരിച്ച്, ആഗോളതലത്തിലെ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെ വിദഗ്ധ മനുഷ്യശേഷി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രമേഖലയില്‍ ദീര്‍ഘമായ പാരമ്പര്യമുള്ള ഇന്ത്യയിലെ യുവാക്കള്‍ക്ക്, ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യം കാരണം ലോകമെമ്പാടുമുള്ള വ്യാപാര നാവികസേനയിൽ വിദഗ്ധ  നാവികരായി പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

R.K.Singh,MOS,Skill Development&Entrepreneurship

R.K.Singh,MOS,Skill Development&Entrepreneurship

എല്ലാ വര്‍ഷവും ജൂലൈ 15ന് ആഘോഷിക്കുന്ന ലോക യുവജന നൈപുണ്യ ദിനം ഈ വര്‍ഷം വെര്‍ച്വലായാണ് ആഘോഷിച്ചത്. കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, സഹമന്ത്രി  ആര്‍. കെ. സിങ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് ഗ്രൂപ്പ് ചെയര്‍മാന്‍  എ. എം. നായിക് എന്നിവര്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു. തൊഴില്‍ പരിശീലനം നടത്തുന്ന ലക്ഷക്കണക്കിന് വരുന്നവരുടെ വിപുലമായ ശൃംഖല ഉള്‍പ്പെടെ ഈ വ്യവസ്ഥിതിയിലെ എല്ലാ മേഖലയില്‍പ്പെടുന്നവരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Skill India Mission has enhanced opportunities to access employment both locally and globally: PM

In his message to the Digital Skills Conclave  on the occasion of the World Youth Skills Day and the fifth anniversary of ‘Skill India’ mission, the Prime Minister exhorted the youth to skill, reskill and upskill in order to remain relevant in the rapidly changing business environment and market conditions. He congratulated the youth of the country on the occasion and said the world belongs to the youth due to their ability to acquire new skills all the time.

He stated that the Skill India Mission launched five years back on the same day has led to creation of a vast infrastructure for skilling, reskilling and upskilling and enhancing opportunities to access employment both locally and globally. It has led to hundreds of PM Kaushal Kendras being set up across the country and increase in the capacity of the ITI ecosystem. Due to these concerted efforts, more than five crore youth have been skilled in the last five years. Referring to  the portal launched recently for mapping the skilled employees and employers, he stated that this would help the skilled workers, including the migrant workers who have returned to their homes, to access jobs easily and the employers to contact skilled employees at the click of a mouse. He emphasized that the skills of migrant workers would also help in changing the local economy.

A.M.Naik,Chairman,L&T

A.M.Naik,Chairman,L&T

He described skills as a gift which we can give to ourselves and added that skills are timeless, unique, a treasure trove and a means by which one can not only become employable but also help in leading a satisfying life. He said that a natural attraction to acquire new skills provides new energy and encouragement in one’s life. Skills are not only a means to a livelihood but also a reason to feel lively and energetic in our daily routine.

The Prime Minster also brought out the distinction between ‘knowledge’ and ‘skills’ in his address. He illustrated this with an example – that knowing how a cycle runs is ‘knowledge’ while actually being able to ride a cycle was a ‘skill’. It is important for the youth to realize the difference between the two and their different contexts and implications. With an example from carpentry, he explained the nuances between skilling, reskilling and upskilling.

He further highlighted the potential of the country to capitalize on the skilling opportunities available in the country. He gave the example of the healthcare sector where Indian skilled manpower can supplement the global demand. He stressed the need to map this demand and align Indian standards with those of other countries. Similarly, he suggested that the Indian youth with a long maritime tradition can contribute as expert sailors to merchant navies across the world due to the growing demand in this sector.

The World Youth Skills Day, which is celebrated every year on 15th of July, was celebrated in virtual mode this year. Minister of Skill Development & Entrepreneurship, Dr. Mahendra Nath Pandey, Minister of State of Skill Development & Entrepreneurship,  R.K.Singh, and Group Chairman, Larsen & Toubro Ltd.,  A.M.Naik addressed the conclave. All stakeholders of the system, including the extensive network of trainees going into lakhs, participated in the conclave.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ ആക്‌ട് പിൻവലിക്കാനുള്ള നീക്കം കർഷകരോടുള്ള യുദ്ധപ്രഖ്യാപനം: ജോസ് കെ മാണി


English Summary: Skill India Mission has enhanced opportunities to access employment both locally and globally: PM

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine