Updated on: 4 December, 2020 11:19 PM IST

വ്യവസായ വൽക്കരണത്തിനുള്ള ഊർജ്ജ സ്രോതസ്സായി മാറാൻ MSME (Micro Small and Medium Enterprises) യ്ക്ക് കഴിയുമെന്ന് മനസ്സിലാക്കിയിട്ടാണ് ചെറുകിട വ്യവസായ  മേഖലയിൽ  ബിസിനസ്സ്‌  സൗഹൃദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതെന്നും, സംസ്ഥാന സർക്കാരിന്റെ  എല്ലാ പിന്തുണയും MSME വ്യവസായങ്ങൾക്ക്  ഉണ്ടാകുമെന്നും സർക്കാർ പറഞ്ഞു. കേരളത്തിന്റെ  വ്യവസായ വികസനത്തിന്റെ പ്രതീക്ഷകൾ ഇനി സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

അപേക്ഷ അയയ്ക്കാം

വ്യവസായ സംരംഭങ്ങൾക്ക് ഓൺലൈനായി  അപേക്ഷ  സമർപ്പിച്ചാൽ 30 ദിവസത്തിനകം എല്ലാ അനുമതികളും ലഭ്യമാക്കുന്ന സംവിധാനം ആവിഷ്കരിച്ചെന്നും, ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും, ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടേയും ആകർഷകമായ സ്കീമുകളും, മറ്റു ഫണ്ടുകളും ഫലപ്രദമായി ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട  രീതിയിൽ ചെറുകിട വ്യവസായ സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാൻ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, ഈ സംരംഭത്തിന് വേണ്ടുന്ന മുൻകൈ  എടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉത്പാദനചിലവുകൾ കുറച്ചുകൊണ്ടുള്ള മൂല്യ വർദ്ധിത  ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനു ഈ പദ്ധതി പ്രാധാന്യം കൊടുക്കുന്നു.

ഒരു വിലയിരുത്തൽ

ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽത്തന്നെ MSME ളുടെ പങ്ക് ചെറുതല്ല. ഗ്രാമപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ നൽകുന്നതിൽ ഇവയ്ക്കു നല്ലൊരു പങ്കുണ്ട്.

സംസ്ഥാനത്ത്  61,282 ചെറുകിട വ്യവസായ  യൂണിറ്റുകളിലൂടെ 5700 കോടി രൂപയുടെ നിക്ഷേപമുണ്ടാവുകയും 2,14,500 ൽപ്പരം തൊഴിലുകൾ സൃഷ്ടിച്ചതായും വ്യവസായ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനും, വാണിജ്യ വ്യവസായ മേഖലയ്ക്കു ശക്തി പകരാനും, വ്യവസായ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കാനും സർക്കാറിനു കഴിഞ്ഞെന്നു വ്യവസായ വകുപ്പ് അവകാശപ്പെടുന്നു. സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ

#krishijagran #kerala #smallscaleinds #msme #apply #online

English Summary: Small scale industries are now the hope of Kerala
Published on: 08 November 2020, 04:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now