Updated on: 4 December, 2020 11:20 PM IST

ആഫ്രിക്കൻ ഒച്ചിനെ തുടച്ചുനീക്കാൻ ഒരു എളുപ്പവഴി‼️

ഒരു കുപ്പി ബിയർ വാങ്ങണം .ക്യാബേജ് തൊലി എടുക്കുക. ഇത് ചാക്കൂ ചരടിൻ്റെ ചാക്കിൽ നിരത്തി വച്ച് ബിയർ തളിച്ച് സന്ധ്യയ്ക്ക് വയ്ക്കുക രാത്രി പത്തു മണിക്ക് നോക്കുക.
ഒരു പുരയിടത്തിലെ ഒച്ച് മുഴുവനും വന്നിട്ടുണ്ടാവും ഇതിനെ ചാക്കോടെ കുഴിയെടുത്ത് ഉപ്പിട്ട് നശിപ്പിക്കുക.

ഇങ്ങിനെ 4 ദിവസം അടുപ്പിച്ച് ചെയ്താൽ 'ഒരേക്കർ വരെയുള്ള ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ സാധിക്കും.

ഒച്ചുകളെ കുടുക്കാൻ ഉള്ള മാർഗങ്ങൾ 

 1 .നനവുള്ള സ്ഥലങ്ങളിൽ ഒച്ചുകൾ കൂടുതൽ കാണുന്നതിനാൽ തോട്ടങ്ങൾ  സൂര്യപ്രകാശം കടക്കുന്ന വിധത്തിലായിരിക്കണം. കള നിയന്ത്രണം പാലിക്കാത്ത കൃഷിയിടങ്ങൾ ഒച്ചുകളുടെ വംശ വർധനയ്ക്ക് കാരണമാകും.

2  തോട്ടം നന്നായി കിളച്ചു മറിക്കുന്നതു ഒച്ചുകളുടെ മുട്ടകൾ പുറത്തേക്കു വരുന്നതിനും ചൂടുകൊണ്ട് നശിക്കുന്നതിനും ഇടയാക്കും. പുറത്തുവരുന്നവയെ ശേഖരിച്ചു 25 %വീര്യത്തിൽ ഉപ്പുവെള്ളത്തിലിട്ടു നശിപ്പിക്കാം.

 3 കാബേജ് ഇലകൾ, പപ്പായ ഇലകൾ,പപ്പായ തണ്ടു, മുരിങ്ങയില എന്നിവ നനഞ്ഞ ചന ചാക്കിലാക്കി ഒരു ദിവസം പുളിപ്പിച്ച ശേഷം അതിലേക്കു ആകർഷിച്ചു നശിപ്പിക്കാം. 

4 മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്തു ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവയുടെ അവശിഷ്ടങ്ങളും ശര്ക്കരയും ഈസ്റ്റും ചേർത്തിട്ടാൽ ഒച്ചുകൾ ആകർഷിക്കപ്പെടുകയും അവ എത്തുമ്പോൾ മുകളിൽ തുരിശിട്ടു കൊല്ലുകയും ചെയ്യാം.

5  അരക്കിലോ ആട്ട, 200 ഗ്രാം ശർക്കര ഈസ്റ്റ് എന്നിവ കുറച്ചു വെള്ളം ചേർത്തിളക്കി ( കുഴമ്പു പരുവത്തിൽ) ഒരു ദിവസം വച്ചതിനു ശേഷം കുഴിയിലൊഴിച്ചും ഒച്ചുകളെ കുടുക്കാൻ. കുഴികൾക്കു പകരം ചട്ടികൾ മണ്ണിൽ കുഴിച്ചിട്ടു പുളിപ്പിച്ച പഴങ്ങളോ ഗോതമ്പു പൊടിയോ ഇട്ടും ആകർഷിക്കാം.

6  കൃഷിയിടത്തില് ചുറ്റും പുകയിലപ്പൊടി തുരിശ്ശ്പൊടി ബോറാക്സ് പൊടി തുടങ്ങിയവ വിതറിയിടുന്നത്ഒച്ചുകളെ അകറ്റി നിർത്താൻ സഹായിക്കും. 

7 തുരിശ്ശ് 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കൃഷിയിടത്തില് ചുറ്റും ഒഴിച്ച് കൊടുത്താൽ ഒച്ചുകൾ കൃഷിയിടത്തിലേക്ക് കടക്കുന്നത് തടയാം.

8  വിളകളിലെ ഒച്ചിന്റെ ആക്രമണംതടയാൻ കോപ്പർ ഓക്സി ക്ലോറൈറ്റ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വിളകളിൽ തളിക്കാം.( വെള്ളരി വർഗ പച്ചക്കറികളിലും നെല്ലിലും തളിക്കരുത്.)

9  പുകയില 30 ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത്, 60 ഗ്രാം തുരിശ്ശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി യോജിപ്പിച്ചും ഉപയോഗിക്കാം. Tobacco is boiled in 30 and a half liters of water and can be used in conjunction with diluting 60g of turmeric into one liter of water.

10 ഒച്ചുകളുടെ എണ്ണം വളരെ കൂടുതലുള്ള പ്രദേശങ്ങളിൽ മെറ്റൽ ഡീഹൈറ്റ് പെല്ലറ്റ്  കെണി 2.5 %വീര്യത്തിൽ ഉപയോഗിക്കാം. (2 കിലോഗ്രാം/ഏക്കർ )പല സ്ഥലങ്ങളിയായി 2 -3 പെല്ലറ് സ്ഥാപിക്കണം.

 ഒരു പ്രദേശത്തെ മുഴുവൻ കർഷകരും സംയോജിത നിയന്ത്രണ മാര്ഗങ്ങള് സ്വീകരിച്ചാൽ മാത്രമേ നിയന്ത്രണം കൊണ്ട് ഫലമുണ്ടാകൂ. 

English Summary: SNAIL REMOVE BY BEAR
Published on: 21 November 2020, 02:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now