പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാങ്ങയിൽനിന്ന് തയ്യാറാക്കുന്ന കാർബണേറ്റ് ചെയ്‌ത സോഫ്റ്റ് ഡ്രിങ്ക് ‘ഓസിയാന’ ബുധനാഴ്ച വൈകിട്ട് നാലിന് വിപണിയിൽ പുറത്തിറക്കി . കൃത്രിമരുചിയോ മണമോ ചേർക്കാത്ത പാനീയത്തിൽ കശുമാങ്ങയുടെ സ്വാഭാവികഗുണം നിലനിർത്തുമെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി. ബി.പ്രമോദും ചെയർമാൻ എ.കെ.ചന്ദ്രനും കോട്ടയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് മൂളിയാറിലാണ് ഓസിയാന നിർമാണ യൂണിറ്റ്.സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒസിയാന ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി.എസ്. സുനിൽകുമാർ വിപണിയിലിറക്കി.
ഫ്രഷ് ടു ഹോമിൽ ₹860 കോടി നിക്ഷേപം ടെക്‌നോളജിയുടെ സാദ്ധ്യതകൾ പരമ്പരാഗത മത്സ്യവ്യവസായത്തിലേക്ക് കൊണ്ടുവന്നതും ചിട്ടയായ പ്രവർത്തനവും ടീം വർക്കുമാണ് ആഗോള പ്രമുഖ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിച്ചത്... മലബാർ ഗ്രൂപ്പിലുള്ള 5,500 ഹെക്ടറിൽ നിന്നുള്ള കശുമാങ്ങ ഉപയോഗിച്ചാണ് ഒസിയാന നിർമ്മിക്കുന്നതെന്ന് കോർപ്പറേഷൻ ചെയർമാൻ എ.കെ. ചന്ദ്രനും മാനേജിംഗ് ഡയറക്‌ടർ ബി.പ്രമോദും പത്രസമ്മേളനത്തിൽ പറഞ്ഞു. കശുമാങ്ങയിൽ നിന്ന് ഫെനി, വൈൻ എന്നിവ നിർമ്മിക്കാൻ സംസ്ഥാനത്ത് അനുമതിയില്ലാത്തതിനാലാണ് പുതിയ പാനീയം ഉത്പാദിപ്പിച്ചത്. പൂർണമായും പ്രകൃതിദത്ത ചേരുവകൾ ചേർത്താണ് നിർമ്മാണം. 300 മില്ലിക്ക് വില 25 രൂപ. പ്ളാന്റേഷൻ കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾക്ക് പുറമേ ഹോർട്ടികോർപ്പുമായി സഹകരിച്ചും ഒസിയാന വിപണിയിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒസിയാനയ്ക്ക് വിവിധ ഔഷധ ഗുണങ്ങളുണ്ടെന്നും ഇരുവരും പറഞ്ഞു.
കശുവണ്ടി സംഭരിച്ചശേഷമുള്ള കശുമാങ്ങയിൽനിന്നാണ് ഇത് തയ്യാറാക്കുന്നത്. കശുമാങ്ങ പാഴാക്കുന്നത് ഒഴിവാക്കാൻ, കേരള സർവകലാശാല വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പാനീയം നിർമിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാറാണ് നിർദേശിച്ചത്. സീസണിൽ കശുമാങ്ങ സംഭരിച്ച് സിറപ്പ് രൂപത്തിലാക്കും. ആവശ്യാനുസരണം പാനീയമായി വിപണിയിലെത്തിക്കും.