കൃഷിയിടങ്ങൾ കയ്യേറി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെയും മുള്ളൻപന്നികളെയും വിരട്ടി ഓടിക്കാൻ സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം പാലക്കാട് ജില്ലയിലെ ആനക്കര കൃഷി ഓഫീസിൻറെ പരിധിയിലുള്ള രണ്ടു നെൽവയലുകളിൽ സ്ഥാപിച്ചു. പരീക്ഷണം വിജയം ആണെങ്കിൽ മറ്റു കൃഷി മേഖലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിൻറെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്എം.കെ പ്രദീപ് നിർവഹിച്ചു.
10 ഏക്കറോളം കൃഷി ചെയ്യുന്ന നെൽപ്പാടങ്ങളിൽ ഇത് പ്രയോജന കരമാണ്. സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം സെമി വാട്ടർപ്രൂഫിങ് ഉള്ളതാണ്. രാത്രികാലങ്ങളിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഉപകരണം സെർച്ച ലൈറ്റിന്റെയും ശബ്ദങ്ങളുടെയും സഹായത്താൽ കൃഷിനാശം നടത്തുന്ന പന്നികളെ പ്രകൃതി സൗഹൃദമായി തന്നെ അകറ്റിനിർത്തും.
ആനക്കര ഭാഗങ്ങളിൽ പന്നി ശല്യം വളരെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നെൽവയൽ കർഷകർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ് കൃഷി വകുപ്പിൻറെ ഈ പുതിയ പരീക്ഷണം.പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഉപകരണം കർഷകരെ സഹായിക്കാനായി ഉപയോഗിക്കുന്നത്. ഈ യന്ത്രത്തിന് ' ഫാം വാച്ച്മാൻ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ
സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...
ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം