1. രാജ്യത്തെ 1 കോടി വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രാവർത്തികമാകുന്നതോട് കൂടി പാവപ്പെട്ട ജനങ്ങളുടെ വൈദ്യുതി ബിൽ കുറയുകയും ഇത് ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടുതൽ അറിയുന്നതിന്: https://youtu.be/M5dGmN122v8?si=1j33Nh-62LLc2gj6
2. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
3. ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്തയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രോ സർവീസ് സെൻ്ററിൻ്റെയും നേതൃത്വത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് P A M ബഷീർ നിർവഹിച്ചു. വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് കഴിഞ്ഞ മൂന്നുവർഷമായി ബ്ലോക്ക് പഞ്ചായത്ത് വലിയ പ്രാധാന്യമാണ് നൽകുന്നെന്നും ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുകയാണെന്നും ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കർഷകരിൽ നിന്നും നേരിട്ടാണ് പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്.
4. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ എത്തിക്കുന്നത്. മില്ലിൽ വില്പനക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കരുമാലൂർ പഞ്ചായത്തിന്റെയും കേരഗ്രാം സൊസൈറ്റിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മെഷീനുകൾ മുഴുവൻ സബ്സിഡിയോടെയാണ് കൃഷിഭവൻ വാങ്ങി നൽകിയത്. ഓയിൽ എക്സ്ട്രാക്ഷൻ യൂണിറ്റ്, ഓയിൽ ഡ്രൈയർ എന്നിവ നേരിട്ട് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് എത്തിച്ചു നൽകുകയായിരുന്നു.