കൃഷിയിടങ്ങളിലെ സോളാർ പമ്പുകൾ ഉപയോഗപ്പെടുത്തിയുള്ള രീതി കേരളത്തിൽ അധികമാരും അവലംബിക്കാത്ത ഒന്നാണ്. അതിനു പ്രധാന കാരണം വർദ്ധിച്ചുവരുന്ന ചിലവാണ്. കൂടുതൽ മുതൽ മുടക്ക് നടത്തേണ്ടി വരുന്ന സോളാർ ഉപയോഗ കൃഷിരീതി കേരളത്തിൽ അത്ര ജനകീയം അല്ല ഇക്കാലഘട്ടത്തിൽ.
എന്നാൽ ഇപ്പോഴിതാ സൗരോർജ നന കൃഷിയിടത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കുന്നു. ഇതിനുവേണ്ടി ധാരാളം കർമപദ്ധതികൾ അണിയറയിലൊരുങ്ങുന്നു. ഇതിൻറെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60 ശതമാനം സബ്സിഡിയാണ് പദ്ധതിപ്രകാരം നൽകുന്നത്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
ഈ പദ്ധതി പ്രകാരം നിലവിൽ കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ ഉപയോഗിക്കുന്നവർക്കും, വൈദ്യുതി വിതരണം എത്തിച്ചേരാത്ത ഒറ്റപ്പെട്ട കൃഷിയിടങ്ങളിലും സൗരോർജ്ജ പമ്പുകൾ ലഭ്യമാക്കും. ഇത്തരം വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് രണ്ട് തരത്തിലുള്ള സബ്സിഡി പദ്ധതികൾ നിലവിൽ ലഭ്യമാണ്. നിലവിൽ കാർഷിക വൈദ്യുതി കണക്ഷൻ എടുത്ത് വ്യക്തിക്ക് പിഎം കുസും കമ്പോണന്റ് സി എന്ന ആദ്യ പദ്ധതി ലഭ്യമാക്കും. ഇത് നിലവിലുള്ള വൈദ്യുതി ചെലവ് കുറയ്ക്കുവാൻ നല്ലതാണ്. ഈ വിഭാഗത്തിനുവേണ്ടി 60 ശതമാനം സബ്സിഡി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിപ്പിച്ചു നൽകുന്നതാണ്. ഈ പദ്ധതിയിൽ അംഗമാകാൻ ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷ നൽകേണ്ടത് വെബ്സൈറ്റ് www.buymysun.com എന്ന വെബ്സൈറ്റ് വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അനർട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.
The use of solar pumps in farms is not widely practiced in Kerala. The main reason for this is the rising cost. Solar use farming, which requires high investment, is not very popular in Kerala these days.
അടുത്ത വിഭാഗക്കാർക്ക് അതായത് വൈദ്യുതി ഇത്തര മാർഗങ്ങൾ ആയ ഡീസൽ, മണ്ണെണ്ണ എൻജിനുകൾ ഉപയോഗിച്ച് കൃഷിയിടത്തിൽ നന സൗകര്യം ഏർപ്പെടുത്തിയവർക്ക് പിഎം കുസും കമ്പോണന്റ് ബി എന്ന പദ്ധതി പ്രകാരം സബ്സിഡി ലഭ്യമാകും. വൈദ്യുതി കണക്ഷൻ എത്തിച്ചേരാത്ത കൃഷിയിടങ്ങളിലും ഈ പദ്ധതി ആനുകൂല്യം ലഭ്യമാകും. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുവാൻ അനർട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.
സർക്കാർ അംഗീകൃത പമ്പുകൾ മാത്രമേ ഈ പദ്ധതി പ്രകാരം വാങ്ങാനാകു. ഇതുകൂടാതെ സോളാർ പമ്പുകൾക്ക് ആവശ്യമായ വരുന്ന തുക ഒരു ലക്ഷം രൂപയാണെങ്കിൽ സബ്സിഡി കുറച്ചശേഷം 42,000 രൂപ സ്കീം പ്രകാരം മുടക്കിയാൽ മതി.