കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിക്ക് https://wss.kseb.in/selfservices/sbp വഴി അപേക്ഷിക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
സെക്‌ഷൻ ഓഫീസുകളിലെ കൗണ്ടറുകളിലൂടെയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് ആയിരം രൂപ. ജി.എസ്.ടി.യും പ്രളയസെസും ചേർത്ത് 1190 രൂപ നൽകണം.
ഇതുവരെ രജിസ്റ്റർ ചെയ്തവർക്ക് കരാറുകാരെ തിരഞ്ഞെടുക്കാനുള്ള സമയം 15-ന് അവസാനിക്കും. കരാറുകാരെ കസ്റ്റമർ കെയർ പോർട്ടൽവഴി ഓൺലൈനായി തിരഞ്ഞെടുക്കാം. സംശയനിവാരണത്തിന് ടോൾഫ്രീ നമ്പറായ 1912-ൽ വിളിക്കാം.
പുരപ്പുറത്ത് ഒരു കിലോവാട്ട് നിലയം സ്ഥാപിക്കാൻ വേണ്ടത് 100 ചതുരശ്രയടി സ്ഥലമാണ്.