ക്ഷീര കർഷകർക്ക് ചില സംശയങ്ങൾ ഉണ്ട്. അത് മാറണം & മാറ്റണം അതിന് വേണ്ടിമാത്രം എഴുതുന്നത് ........ ഏത് ഇനം പശുവിനെയാണ് വളർത്തുന്നത് ??? അത് കുത്തി വച്ച ഇനം !!! അങ്ങനെ ഒരു ഇനം പശു ഉണ്ടോ ?? കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കല്ലേ.... അതൊക്ക കുത്തി വച്ച സാറുമാർക്ക് അറിയാം !!! ദയവ് ചെയിത് നാടൻ പശുവിനെ വളർത്തുന്ന കർഷകൻ അങ്ങനെ പറയാൻ ഇടവരരുത്. ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന പശു കുട്ടിയെപോലെ പശു വളർത്തുന്ന കർഷകനും തങ്ങൾ വളർത്തുന്ന പശുവിന്റെ കാര്യത്തിൽ നല്ലരു കണ്ണ് ഉണ്ടാകണം . നാടൻ പശുവിനെ വളർത്തുന്ന കർഷകൻ ഏറ്റവും മികച്ച ഇനം നാടൻ പശുവിനെ തന്നെ വളർത്തണം . The best farmer should raise the same type of cow
അങ്ങനെ പശുവിനെ വളർത്തുന്നവർ അഭിമാനത്തോടെ തന്നെ അവർക്ക് പറയാൻ സാധിക്കണം തങ്ങൾ ഏത് ഇനമാണ് വളർത്തുന്നത് എന്ന് . ഏത് ഇനമാണ് വളർത്തുന്നത് അതേ ഇനം വിത്ത് കാളകൾ തന്നെ വേണം ഇണ ചേർക്കാൻ & കുത്തി വയ്ക്കുക ആണെങ്കിലും അതേ ഇനം തന്നെ വേണം കുത്തി വയ്ക്കാൻ . പശുവിനെ കുത്തി വയ്ക്കുന്ന ഡോക്ടരോട് ഏത് ഇനമാണ് കുത്തി വച്ചത് എന്ന് വ്യക്തമായി സെമൺ ട്യൂബിൽ ഉള്ള no. ( മൂരിയുടെ no. ) സഹിതം എഴുതി വാങ്ങിക്കണം . അതിന്‍റെ മുൻതലമുറകള്‍ ഏതാണ് എന്ന്‍ അറിയണം എങ്കിൽ മാത്രമേ ഏത് ഇനമാണ് വളർത്തുന്നത് എന്ന് പറഞ്ഞ് പശുവിനെ വിൽക്കാൻ പോലും സാധിക്കുകയുള്ളൂ. ഒരു വെറ്ററിനറി ഡോക്ടർ പശുവിനെ കുത്തി വച്ചു എന്ന് വച്ച് അത് നല്ല ഇനം ആകണമെന്ന് ഇല്ല.A veterinary doctor injecting a cow does not necessarily mean that it is a good breed.
കാരണം കുത്തി വയ്ക്കാൻ ഉള്ള സൈമൺ സപ്ലൈ ചെയുന്ന Kld ബോർഡ് വിത്ത് കാളയെ തെരഞ്ഞു എടുക്കുന്ന രീതി പരിശോധിച്ചാൽ അത് മനസിലാകും. https://www.facebook.com/groups/kelobs/permalink/1315045828685971/ പശുവിനെ കുത്തി വയ്ക്കുന്ന കർഷകൻ പറ്റിക്കപ്പെടുന്ന സാഹചര്യം ഉള്ളത് കൊണ്ട് പശു വളർത്തുന്ന കർഷകർ തന്നെ വേണം ഈ വിഷയത്തിൽ വേണ്ട ജാഗ്രത കാണിക്കാൻ . . അത് പശു വളർത്തുന്ന കർഷകരുടെ അവകാശമാണ് . നല്ല ഇനം പശുക്കൾ ഉണ്ടാകുന്നതിന് കഴിവതും കർഷകൻ നല്ല മികച്ച വിത്ത് കാളയെ വളർത്താൻ തയ്യാർ ആകുക എന്നതാണ് വഴി . പശു വളർത്തുന്ന കർഷകരെ പറ്റിക്കുന്ന പണി അവസാനിപ്പിക്കാൻ പശു വളർത്തുന്ന കർഷകരുടെ ജാഗ്രത ഉണ്ടായേ പറ്റു .
കേരളത്തിൽ വളർത്തുന്ന നാടൻ പശുക്കൾ ഏറ്റവും മികച്ചത് എന്ന്‍ പറയിപ്പിക്കാനും അതിന്‍റെ നേട്ടങ്ങള്‍ നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ലഭിക്കാനും പരിശ്രമിക്കാം
കടപ്പാട്
താഷ്കെന്റ് പൈകട
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബാത്ത് റൂമിലും അലങ്കാര ചെടികൾ വളർത്താം