വനങ്ങളിൽ ധരാളം വൃക്ഷങ്ങൾ അതിൻറെ വൃക്ഷത്തലപ്പുകൾ (canopies) രോഗങ്ങൾ തടയുന്നതിനായി നിഗൂഢമായ അകലം പാലിക്കുന്നു. ഇതിനെ cown shyness എന്നു പറയുന്നു.
1982 മാർച്ചിലെ നല്ല ചൂടുള്ള ഒരു ദിവസം biologist Francis “Jack” Putz, ചൂടുശമനത്തിനായി വൃക്ഷങ്ങൾക്കിടയിലൂടെ അലഞ്ഞുനടക്കുകയായിരുന്നു. അലഞ്ഞുതിരിയുന്നിടെ, ചൂടും, ഉച്ച ആഹാരത്തിൻറെ മയക്കത്തിലും മറ്റും അദ്ദേഹം ഒരു ലഘുനിദ്രയ്ക്ക് അടിമപ്പെട്ടു.
കിടന്നുകൊണ്ട് വൃക്ഷങ്ങളുടെ മുകളിലേക്കു നോക്കിയപ്പോൾ കാറ്റിൻറെ ചലനങ്ങൾ കൊണ്ട്, താൻ കിടന്നിരുന്ന വൃക്ഷത്തിനുപുറമെ മറ്റു വൃക്ഷങ്ങളുടെയും തലപ്പുകൾ കാണാനും, അവ തമ്മിൽ തമ്മിൽ attack ചെയ്യുന്നതായും അതിൻറെ ഫലമായി ചില ഇലകളും ശിഖരങ്ങളും മുറിഞ്ഞുപോകുന്നതും കാണാനിടയായി. അങ്ങനെ പരസ്‌പരം ശിഖരങ്ങൾ മുറിക്കാനിടയായതുകൊണ്ടു വൃക്ഷങ്ങളുടെ തലപ്പുകളുടെ ഇടയിൽ കൂടുതൽ space ഉണ്ടായി.
വൃക്ഷത്തലപ്പുകൾ (Treetop) തമ്മിൽ space ഉണ്ടാക്കി പരസ്‌പരം തൊടാതെ നിൽക്കുന്ന ഈ അവസ്ഥക്ക് crown shyness എന്നു പറയുന്നു. Costa Rica, Borneo camphor - Malaysia, തുടങ്ങിയ വനങ്ങളിലെല്ലാം crown shyness നടക്കുന്നതായി തെളിവ് കിട്ടിയിട്ടുണ്ട്. പക്ഷെ, എന്തുകൊണ്ടാണ് treetops പരസ്‌പരം തൊടാൻ നിഷേധിക്കുന്നത് എന്ന് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
40 വർഷം മുൻപുള്ള, വൃക്ഷത്തിനു താഴെയുള്ള ആ ലഘുനിദ്രയ്ക്കിടെ തനിക്ക് അനുമാനിക്കാൻ കഴിഞ്ഞത് വൃക്ഷങ്ങൾക്കും അവരുടേതായ personal space വേണമെന്നാണ്. നിദ്രകൾക്കിടയിൽ താൻ പല കണ്ടുപിടുത്തങ്ങളും നടത്താറുണ്ടെന്നും Mr. Putz പറയുന്നു.
ഇന്ന് പല ശാസ്ത്രജ്ഞന്മാരും Putz ൻറെയും അദ്ദേഹത്തിൻറെ സഹപ്രവർത്തകരുടെയും പ്രസ്താവന ശരിവെക്കുന്നു. വൃക്ഷങ്ങൾ തമ്മിൽ അകലം പാലിക്കുന്നതിൽ കാറ്റ് നല്ലൊരു പങ്ക് വഹിക്കുന്നു.
ഇങ്ങനെ അകലം പാലിക്കുന്നതുകൊണ്ട്, ഇലകൾ കാർന്നുതിന്നുന്ന കീടങ്ങൾ, തുടങ്ങി പല സംക്രമരോഗങ്ങളും പകരാതിരിക്കാൻ സഹായിക്കുന്നു.
Some trees may 'social distance' to avoid disease.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെയും, പ്രധാനമന്ത്രി ആവാസ് യോജനയുടെയും കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം.