Updated on: 24 December, 2020 10:52 AM IST

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടർ പുറത്തിറക്കി മുൻനിര ട്രാക്ടർ കമ്പനിയായ സൊനാലിക. കർഷകദിനത്തോടനുബന്ധിച്ചാണ് ടൈഗർ ഇലക്ട്രിക് എന്ന പേരിൽ കമ്പനി ഇലക്ട്രിക് ട്രാക്ടർ പുറത്തിറക്കിയത്. ഇന്ത്യയിലെ കാർഷിക നവീകരണത്തിന് തുടക്ക൦ കുറിച്ച സൊനാലിക യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങി 130 രാജ്യങ്ങളിലെ ഒന്നാ൦ നമ്പർ കയറ്റുമതി ബ്രാൻഡാണ്. യൂറോപ്പിൽ ഡിസൈൻ ചെയ്‌ത ടൈഗർ ഇലക്ട്രിക് ഇന്ത്യയിലാണ് നിർമാണം പൂർത്തിയാക്കിയത്.

ഒരു സാധാരണ ട്രാക്ടർ വാങ്ങാൻ മൂന്ന് ലക്ഷം മുതൽ 10 ലക്ഷ൦ വരെയാണ് ചിലവാകുക. 5.99 ലക്ഷമാണ് ടൈഗർ ഇലക്ട്രിക്കിന്റെ വില. energy-efficient Etrac motor ഉള്ള ഈ ട്രാക്ടറിൽ ഘടിപ്പിച്ചിരിക്കുന്നത് 25.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ്. IP67-compliant 25.5kW നാച്ചുറൽ കൂളിങ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടൈഗർ ഇലക്ട്രികിന്റെ പ്രവർത്തന ചിലവ് ഡീസൽ ട്രാക്ടറുകളുടെ ചിലവിന്റെ നാലിലൊന്ന് മാത്രമായിരിക്കും.

വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന 3-pin 15-amp socketൽ ബാറ്ററി ചാർജ്ജ് ചെയ്യാനാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 10 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ്ജായി ലഭിക്കുകയും ചെയ്യും. ഇന്ധനം നിറയ്ക്കാനായി പമ്പുകളിലേക്കുള്ള പോക്ക് ഇതിലൂടെ ഒഴിവാക്കാം. ഇതിനെല്ലാം പുറമെ, വെറും 4 മണിക്കൂറിനുള്ളിൽ ട്രാക്ടർ ചാർജ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ചാർജിംഗ് സംവിധാന൦ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

തികച്ചും ശബ്‌ദരഹിതമായ പ്രവർത്തനമാണ് ടൈഗർ ഇലക്ട്രിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ ശബ്‌ദരഹിത കൃഷിയെന്ന ആശയത്തിനാണ് സൊനാലിക തുടക്കം കുറിച്ചിരിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോർ 100 ശതമാനം ടോർക്ക് ഉറപ്പാക്കുമെന്നാണ് കമ്പനി നൽകുന്ന വാഗ്‌ദാനം. ഈ ട്രാക്ടറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ബുക്കിംഗ് സൗകര്യം ഇന്ത്യയിലുടനീളമുള്ള ഡീലർ ഷോപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. റെഗുലർ ട്രാക്ടറിലെ പ്രധാന പോരായ്മ ഇതിൽ പരിഹരിച്ചിട്ടുണ്ട് എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്.

Leading tractor company Sonalika has launched India's first electric tractor. The company has launched an electric tractor called Tiger Electric on the occasion of Farmers' Day.

English Summary: Sonalika Introduce India's First Electric Tractor
Published on: 24 December 2020, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now