സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022: ക്ലാർക്ക്, പിഒ, ലാറ്ററൽ പിഒ എന്നീ തസ്തികകളിലേക്ക് താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറക്കി. വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചു കഴിഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 11 ആണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022 –
തസ്തികകൾ - ക്ലാർക്ക്, പിഒ, ലാറ്ററൽ പിഒ
തിരഞ്ഞെടുപ്പ് പ്രക്രിയകൾ - ഓൺലൈൻ പരീക്ഷയും അഭിമുഖവും
ഔദ്യോഗിക വെബ്സൈറ്റ് - @southindianbank.com
സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022 - പ്രധാന തിയതികൾ
സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രധാന തീയതികൾ ഇനിപ്പറയുന്നവയാണ്.
തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് - 5 ജനുവരി 2022
ഓൺലൈൻ അപേക്ഷ അവസാനിക്കുന്ന തിയതി - 11 ജനുവരി 2022
അഡ്മിറ്റ് കാർഡ് - ജനുവരി/ഫെബ്രുവരി 2022
ഓൺലൈൻ പരീക്ഷ - ഫെബ്രുവരി 2022
സൗത്ത് ഇന്ത്യൻ ബാങ്ക് നോട്ടിഫിക്കേഷൻ PDF
സൗത്ത് ഇന്ത്യൻ ബാങ്കിലെ ക്ലാർക്ക്, പ്രൊബേഷണറി ഓഫീസർ, ലാറ്ററൽ പ്രൊബേഷണറി ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളോ, കൂടുതൽ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതും അറിയുന്നതിനോ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തോ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് @southindianbank.com സന്ദർശിച്ചോ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നത്.
എൽപിജി സിലിണ്ടർ 634 രൂപയ്ക്ക് നേടാം; അറിയാം വിശദ വിവരങ്ങൾ
ക്ലാർക്ക് നോട്ടിഫിക്കേഷൻ
ലാറ്ററൽ പ്രൊബേഷണറി ഓഫീസർ നോട്ടിഫിക്കേഷൻ
പി.ഒ നോട്ടിഫിക്കേഷൻ
സൗത്ത് ഇന്ത്യൻ ബാങ്ക് ഓൺലൈനായി അപേക്ഷിക്കുക
സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്, സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 11 ആണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന് ഓൺലൈനായി അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യുക
സൗത്ത് ഇന്ത്യൻ ബാങ്ക് അപേക്ഷാ ഫീസ്
സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന്റെ വിവിധ തസ്തികകളിലേക്കുള്ള കാറ്റഗറി തിരിച്ചുള്ള അപേക്ഷാ ഫീസ് ഇപ്രകാരമാണ്.
കാറ്റഗറി ഫീസ്
ജനറൽ- 800/-
എസ്.സി/ എസ്. ടി - 200/-