Senior Citizens Special Fixed Deposit Schemes: വിശ്രമജീവിതത്തിന് സാമ്പത്തികമായി ഉറപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയും മികച്ച സമ്പാദ്യം നൽകുക എന്ന ലക്ഷ്യത്തോടെയും നിരവധി ബാങ്കുകൾ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ആകർഷകമായ പലിശനിരക്ക് നൽകി മികച്ച സമ്പാദ്യം നൽകുന്ന സ്കീമുകളാണ് എസ്ബിഐ- SBI, എച്ച്ഡിഎഫ്സി- HDFC, ഐസിഐസിഐ- ICICI, ബാങ്ക് ഓഫ് ബറോഡ- Bank OF Baroda തുടങ്ങിയ രാജ്യത്തെ പ്രമുഖ ബാങ്കുകൾ പ്രദാനം ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
2020 മെയ് മാസം ആരംഭിച്ച ഈ സ്കീമുകളിൽ ഭാഗമാകാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. അതിനാൽ തന്നെ ഈ കാലാവധി അവസാനിക്കുന്നതിന് മുൻപ് മുതിർന്ന പൗരന്മാർ ഈ സ്കീമുകൾ സമയബന്ധിതമായി പ്രയോജനപ്പെടുത്തണം.
ഇത്തരത്തിൽ മാർച്ച് 31 വരെ കാലാവധി അനുവദിച്ചിട്ടുള്ള പദ്ധതികളെ കുറിച്ച് കൂടുതൽ മനസിലാക്കാം. വളരെ ആകർഷകമായ ഈ നിക്ഷേപ പദ്ധതികളിൽ നിങ്ങളും ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
1. എസ്ബിഐ വികെയർ ഡെപ്പോസിറ്റ് സ്പെഷ്യൽ എഫ്ഡി സ്കീം- SBI 'WECARE' Special Fixed Deposit Schemes
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മുതിർന്ന പൗരന്മാർക്കായി 2020 മെയ് മാസത്തിൽ എസ്ബിഐ വികെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം, മുതിർന്ന പൗരന്മാർക്ക് 5 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള FDകൾക്ക് 0.80 ശതമാനം അധിക പലിശ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 7% പലിശയ്ക്ക് റിക്കറിങ് ഡപ്പോസിറ്റുകൾ നൽകുന്നു
2. ബാങ്ക് ഓഫ് ബറോഡ പ്രത്യേക FD സ്കീം- Bank Of Baroda Special Fixed Deposit Schemes
ബാങ്ക് ഓഫ് ബറോഡയുടെ ഈ പ്രത്യേക എഫ്ഡി സ്കീമിന് കീഴിൽ മുതിർന്ന പൗരന്മാർക്ക് 1% കൂടുതൽ പലിശ ലഭിക്കുന്നു.
3. ഐസിഐസിഐ ബാങ്ക് പ്രത്യേക എഫ്ഡി സ്കീം- ICICI Bank Special Fixed Deposit Schemes
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്കായി 'ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ്' എന്ന പേരിൽ ഒരു നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം, എഫ്ഡി ഉള്ള വയോജനങ്ങൾക്ക് സാധാരണക്കാരേക്കാൾ 80 ബേസിസ് പോയിന്റ് കൂടുതൽ പലിശ ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: 2022ൽ പണം സമ്പാദിക്കാനുള്ള 3 സുരക്ഷിത മാർഗങ്ങൾ
4. എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ FD- HDFC Bank Senior Citizen Care Fixed Deposit Schemes
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ചിട്ടുള്ള സീനിയർ സിറ്റിസൺ കെയർ എഫ്ഡിയിലൂടെ മികച്ച ആദായം വിശ്രമ ജീവിതത്തിൽ ലഭിക്കും. അതായത്, 0.25 ശതമാനം അധിക പ്രീമിയമാണ് ഈ പദ്ധതിയിക്ക് കീഴിൽ നിക്ഷേപകർക്ക് ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എസ്‌ബിഐയും എച്ച്‌ഡിഎഫ്‌സിയും എഫ്‌ഡി പലിശ നിരക്ക് ഉയർത്തി, എഫ്‌ഡികളിൽ നിക്ഷേപിക്കാനുള്ള സമയം
വിവിധ ബാങ്കുകളുടെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ എന്താണ് സ്പെഷ്യൽ FD സ്കീം എന്നും അറിഞ്ഞിരിക്കണം.
എന്താണ് സ്പെഷ്യൽ FD സ്കീം (What is Special FD Scheme?)
മുതിർന്ന പൗരന്മാർക്ക് സാധാരണ FDയേക്കാൾ ഉയർന്ന പലിശ ലഭിക്കും എന്നതാണ് സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളുടെ ഏറ്റവും പ്രധാന സവിശേഷത. സാധാരണ നിക്ഷേപങ്ങൾക്കായാലും മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പ്രത്യേക FDകളിൽ, ഇതിനേക്കാൾ അധിക പലിശ നിരക്കിന്റെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ബാങ്കുകൾ ഉറപ്പാക്കുന്നു.
അതായത്, പദ്ധതിയുടെ മെച്യൂരിറ്റി കാലയളവിൽ സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 0.50% വരെ അധിക പലിശ ലഭിച്ചേക്കാം. അതായത് സാധാരണ ഉപഭോക്താവിന് ലഭിക്കുന്നതിനേക്കാൾ 1% വരെ കൂടുതൽ പലിശയായിരിക്കും സ്പെഷ്യൽ FD സ്കീം വാഗ്ദാനം ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും മികച്ച പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപം; ICICI ഗോൾഡൻ ഇയേഴ്സ് എഫ്ഡി തീയതി നീട്ടി
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രദാനം ചെയ്യുന്ന ഇത്തരം സ്പെഷ്യൽ FD സ്കീമുകളുടെ കാലയളവ് പലതവണ നീട്ടിയിട്ടുണ്ട്. ഈ സ്‌കീം ആദ്യം 2020 സെപ്തംബർ 30 വരെയും പിന്നീട് ഡിസംബർ 31 വരെയും തുടർന്ന് 2021 മാർച്ച് 31 വരെയും നീട്ടിയിട്ടുണ്ട്. മാർച്ചിന് ശേഷം 2021 ജൂൺ 30 വരെയും പിന്നീട് 2021 സെപ്തംബർ 30 വരെയും നീട്ടിയിരുന്നു. ഇതിന് ശേഷം 2022 മാർച്ച് 31 വരെയാണ് ഏറ്റവും പുതിയതായി നീട്ടിയത്. 2021- 22 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ മാർച്ച് 31 വരെയാണ് ബാങ്കുകൾക്ക് സ്പെഷ്യൽ FD സ്കീമിനുള്ള കാലയളവ് അനുവദിച്ചിരിക്കുന്നത്.