1. News

ഏറ്റവും മികച്ച പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപം; ICICI ഗോൾഡൻ ഇയേഴ്സ് എഫ്ഡി തീയതി നീട്ടി

നിലവിൽ മറ്റ് ബാങ്കുകളിൽ നിന്ന് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ പലിശ ലഭിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ്. അതിൽ അംഗമാകാനുള്ള തീയതി നീട്ടി.

Anju M U
fd
ICICI ഗോൾഡൻ ഇയേഴ്സ് എഫ്ഡി: ഏറ്റവും മികച്ച പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപം

സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ പദ്ധതികൾ ഇപ്പോൾ ആരംഭിച്ചാൽ വാർധക്യത്തിൽ പരാശ്രയമില്ലാതെ വിശ്രമജീവിതം നയിക്കാം. അതായത്, തങ്ങളുടെ വരുമാനത്തിൽ നിന്ന് വളരെ തുച്ഛമായ ഒരു തുക മാറ്റി വയ്ക്കുക. ഇങ്ങനെ കയ്യിലുള്ള പണം ആസൂത്രിതമായി, ചെലവഴിക്കുകയാണെങ്കിൽ ഭാവിയും സുരക്ഷിതമാക്കാം. ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റും വിവിധ പദ്ധതികൾ ബാങ്കുകളിലും തപാൽ വകുപ്പ് വഴിയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെയും ലഭ്യമാകുന്നുണ്ട്.
സുരക്ഷിതവും ആകർഷകമായ പലിശ നിരക്കും നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്കാണ് ICICI.
ഐസിഐസിഐയുടെ ഗോൾഡൻ ഇയേഴ്സ് ഫിക്സഡ് ഡിപ്പോസിറ്റ് അത്തരത്തിലുള്ള ഓഫറാണ് മുന്നോട്ട് വയ്ക്കുന്നത്. മുതിർന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തെന്നാൽ, നിലവിൽ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ പലിശ ഇതിന് ലഭിക്കുന്നു എന്നത് തന്നെയാണ്.

മാത്രമല്ല, ഗുണഭോക്താക്കൾക്ക് സന്തോഷമേകുന്ന മറ്റൊരു വാർത്ത കൂടി ICICIയിൽ നിന്ന് ലഭിക്കുന്നുണ്ട്. അതായത്, ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ് എഫ്ഡി- ICICI Golden Years FDയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ഒരു അവസരം കൂടി നൽകുകയാണ്.
ഒക്ടോബറിലായിരുന്നു പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി എങ്കിലും ഏപ്രില്‍ 8 വരെ ബാങ്ക് സമയം നീട്ടിയിട്ടുണ്ട്‌.

ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ് എഫ്ഡി കൂടുതൽ വിവരങ്ങൾ (ICICI Golden Years FD; More Details)

അഞ്ച് മുതൽ 10 വർഷം വരെ നിക്ഷേപ കാലാവധിയുള്ള ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ മികവാർന്ന പലിശ ലഭിക്കുന്നു. രണ്ട് കോടി രൂപവ വരെ പദ്ധതിയുടെ ഭാഗമായി നിക്ഷേപം നടത്താം. മറ്റേത് നിക്ഷേപ പദ്ധതിയേക്കാളും കൂടുതൽ പലിശ നിരക്ക് ലഭിക്കുന്നു. അതായത്, പ്രതിവർഷം 6.55 രൂപ പലിശയാണ് നൽകുന്നത്.

നിക്ഷേപകർക്ക് ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ് എഫ്ഡിയിലൂടെ ലോണും ലഭിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഫെസിലിറ്റിയും ഇത്തരത്തിൽ ലഭ്യമാണ്.
മുതിർന്ന പൗരന്മാര്‍ക്കായുള്ള ഈ പദ്ധതിയിലൂടെ പുതിയ എഫ്ഡികള്‍ക്കും പഴയ എഫ്ഡി പുതുക്കലിനുമായി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. നിക്ഷേപ പദ്ധതിയുടെ പരമാവധി കാലയളവ് അഞ്ച് വർഷമാണ്. ഇതിനുള്ളിൽ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പലിശ ഈടാക്കുന്നു. 1 ശതമാനം പിഴയാണ് ഇങ്ങനെ ഈടാക്കുന്നത്.
ഇതിന് പുറമെ, ഒരു വർഷത്തിൽ താഴെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്കും ഐസി‌ഐ‌സി‌ഐ ബാങ്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത്, വർഷം തോറും 2.50 ശതമാനം മുതൽ 4.40 ശതമാനം വരെയാണ് പലിശനിരക്ക് നൽകുന്ന സ്കീമുകൾ ഇതിലുൾപ്പെടുന്നു.

ഒരു വർഷം മുതൽ 60 മാസം വരെയുള്ള ഇടത്തരം നിക്ഷേപങ്ങൾക്ക് 4.90 ശതമാനം മുതൽ 5.35 ശതമാനം വരെ പലിശ നൽകുന്നു. അഞ്ച് വർഷത്തിൽ കൂടുതലാണ് നിക്ഷേപമെങ്കിൽ, 5.50 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയാണ് നൽകുക.

ബന്ധപ്പെട്ട വാർത്തകൾ: ധനവാനാകാൻ കീശയുടെ നിറവും അകവും ശ്രദ്ധിക്കാം; കടം പെരുകില്ല

പ്രതിവർഷം 3.00 ശതമാനം മുതൽ 6.30 ശതമാനം വരെയാണ് മുതിര്‍ന്ന പൗരൻമാര്‍ക്ക് പലിശയാണ് ലഭിക്കുന്നത്. വാർധക്യ ജീവിതം സുരക്ഷിതമാക്കുന്നതിന് വളരെ അനുകൂലമായ ഈ പദ്ധതികളിൽ നിക്ഷേപം നടത്തി നിങ്ങളും സമ്പാദ്യം ഉറപ്പുവരുത്തുക.

English Summary: Best Fixed Deposit; New Updates From ICICI Golden Years Scheme

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds