Updated on: 24 April, 2021 8:36 PM IST
സാരിയില്‍ സീക്വന്‍സ്, സ്‌റ്റോണ്‍, സര്‍ദോസി വര്‍ക്കുകള്‍ ചെയ്യാം പോട്ട് ആര്‍ട്ട് വര്‍ക്ക് , ഡെക്കോപേജ് ,ബനാനാ ചിപ്‌സ് യൂണിറ്റ്, അങ്ങനെ നിരവധി തൊഴിലുകൾ


വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്ന അനിരവധി തൊഴിലുകൾ ഉണ്ട് . നല്ല ആത്മ വിശ്വാസത്തോടെ അറിയുന്ന ചില മേഖലകളിൽ കഴിവുകളെ വികസിപ്പിച്ചെടുത്ത് ആത്മവിശ്വാസത്തോടെ നല്ല വരുമാനം നേടാനും സാധിക്കുന്ന നിരവധി മേഖലകളുണ്ട്.

അല്‍പ്പം കാലാഭിരുചിയും കഴിവും ഉള്ളവര്‍ക്ക് ശരിയായ പരിശീലനം നേടിയാല്‍ ആരുടെയും മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍ നിന്നും ചമയിച്ചെടുക്കാവുന്നതേ ഉള്ളൂ. ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ വിപണി കണ്ടെത്താനുമാകും. ഇത്തരത്തില്‍ സ്വന്തം കലാഭിരുചി പണമാക്കി മാറ്റുന്ന നിരവധി വീട്ടമ്മമാരുണ്ട്.

അവയില്‍ ഒന്നാണ് സാരി ഡിസൈനിംഗ്. സ്വന്തമായി സാരികള്‍ ഡിസൈന്‍ ചെയ്ത് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതോടൊപ്പം വീട്ടിലിരുന്നു തന്നെ മനസിനിഷ്ടപ്പെട്ട ജോലി ചെയ്തു മികച്ച വരുമാനം നേടുകയുമാവാം.സാരി വാങ്ങി അതില്‍ പല വര്‍ക്കുകള്‍ ചെയ്ത് ഡിസൈന്‍ ചെയ്യുന്നതാണിത്. ബോര്‍ഡറുള്ളതോ ഇല്ലാത്തതോ ആയ സാരിയില്‍ സീക്വന്‍സ്, സ്‌റ്റോണ്‍, സര്‍ദോസി വര്‍ക്കുകള്‍ ചെയ്ത മനോഹരമാക്കിയാല്‍ നല്ല വിലക്ക് വില്‍ക്കാനാകും. കുറച്ച് കലാബോധവും മാറുന്ന ട്രെന്‍ഡുകളേക്കുറിച്ചുള്ള അറിവുമുണ്ടെങ്കില്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണിത്. ഫാബ്രിക് പ്രിന്റിംഗ് സാരികളില്‍ മികച്ച ഫലം നല്‍കും. നല്ല ആവശ്യക്കാരുമുണ്ട് .

പോട്ട് ആര്‍ട്ട് വര്‍ക്കിനെക്കാള്‍ മനോഹരമായി ഡെക്കോപേജിലൂടെ ചിത്രങ്ങള്‍ കളിമണ്‍പാത്രങ്ങളില്‍ ചെയ്‌തെടുക്കാനാവും. മണ്‍പാത്രത്തില്‍ ചിത്രങ്ങള്‍ ഒട്ടിച്ചതിനുശേഷം അനുയോജ്യമായ പശ്ചാത്തലം വരച്ചുചേര്‍ക്കുന്നതാണ് ഡെക്കോ പേജ് ആര്‍ട്ട്. ഏതുതരം ചിത്രങ്ങളും മികച്ച ഫിനിഷോടുകൂടി മണ്‍പാത്രങ്ങളില്‍ വരച്ചുചേര്‍ക്കാന്‍ ഡെക്കോപേജിലൂടെ സാധിക്കും. മണ്‍കൂജകളിലും പാത്രങ്ങളിലും ചിത്രങ്ങള്‍ ഒട്ടിച്ചുവച്ച് പെയിന്റ് ചെയ്‌തെടുക്കുന്നതാണ് ഡെക്കോ പേജ്.

ഡിറ്റര്‍ജന്റ്, ഓണ്‍ലൈന്‍ ജോലികള്‍ സോപ്പ്, സോപ്പു പൊടി, ലിക്വിഡ് സോപ്പ്, ഫ്‌ളോര്‍ ക്ലീനര്‍, സോപ്പു പൊടി, ഫിനോയില്‍, ഫിനോയില്‍ കോണ്‍സണ്‍ട്രേറ്റ്, സാരി ഷാംപു, കാര്‍ വാഷ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ നിര്‍മാണം, വീട്ടിലിരുന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍ ,ഓണ്‍ലൈന്‍ അക്കൗണ്ടിങ്, കണ്ടന്റ് റൈറ്റിങ്,പ്രൂഫ് റീഡിങ് എന്നിവക്ക് പുറമെ അടുക്കളത്തോട്ടം ഉദ്യാനം, കൂണ്‍ കൃഷി എന്നിവയെല്ലാം നല്ല വരുമാനമുള്ള ജോലികളാണ്

സര്‍ക്കാര്‍ സഹായം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും അതോടൊപ്പം വ്യാവസായിക ധനകാര്യ സ്ഥാപനങ്ങളുമെല്ലാം പലതരം പദ്ധതികള്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് വേണ്ടി നല്‍കുന്നുണ്ട്. സര്‍ക്കാര്‍ വായ്പ പദ്ധതികള്‍ക്കു പുറമേ വിവിധ ബാങ്കുകളും പ്രത്യേകം വായ്പ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പ്രോസസിംഗ് ഫീസ് ഈടാക്കാതെ പലിശ നിരക്കില്‍ ഇളവുകള്‍ നല്‍കിയാണ് ബാങ്കുകളുടെ വായ്പ പദ്ധതികള്‍. തിരിച്ചടവിന് മോറട്ടോറിയവും മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. ജില്ല വ്യവസായിക കേന്ദ്രങ്ങള്‍ വനിത സംരംഭകര്‍ക്ക് അഞ്ചു ശതമാനം സബ്‌സിഡി കൂടുതല്‍ നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് അനുസരിച്ച് സംരംഭകത്വ പരിശീലന പരിപാടികളും ജില്ല വ്യവസായിക കേന്ദ്രങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പരമാവധി 30 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. പുതിയ തൊഴില്‍ പദ്ധതികള്‍, സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവക്ക് സബ്‌സിഡിയോടുകൂടിയ സഹായങ്ങളാണ് പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതിയിലൂടെ നല്‍കുന്നത്.

കേരളത്തില്‍ ലഭ്യമായ പ്രധാന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍

നബാര്‍ഡ്


കൃഷിയും അനുബന്ധ ചെറുകിട വ്യവസായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നബാര്‍ഡ്. അഗ്രികള്‍ച്ചര്‍ കഌനിക്കുകള്‍, അഗ്രികള്‍ച്ചറല്‍ ബിസിനസുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനാവശ്യമായ ഒട്ടേറെ പദ്ധതികള്‍ നബാര്‍ഡിന് കീഴിലുണ്ട്.

അഗ്രി ക്ളിനിക്സ്

മണ്ണിനെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍, വിത, കൊയ്ത്ത്, സാങ്കേതിക ഉപദേശങ്ങള്‍, സഹായങ്ങള്‍, കന്നുകാലികള്‍, സംരക്ഷണ രീതികള്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ ഉപദേശം നല്‍കുകയാണ് ഇതിന്റെ ദൌത്യം. അഗ്രി ബിസിനസ്സ് സെന്റര്‍ കൃഷി ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സെന്ററാണിത്. നബാര്‍ഡിന്റെ സഹായത്തോടെ ഇത്തരം സംരംഭങ്ങള്‍ അഗ്രികള്‍ച്ചര്‍ അനുബന്ധ മേഖലകളില്‍ ഡിപ്‌ളോമ തലത്തിലോ ഹയര്‍ സെക്കന്ററി തലത്തിലോ വിദ്യാഭ്യാസം നേടിയവര്‍ക്ക് തുടങ്ങാവുന്നതാണ്. (www.nabard.org)

ഗ്രാമോദ്യോഗ് റോസ്ഗാര്‍ യോജന (ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി GRY)

ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കീഴിലാണിത്. സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ തയ്യാറാക്കി നല്‍കുക. സാമ്പത്തിക സഹായങ്ങള്‍ നല്‍കുക. പരിശീലനം നല്‍കുക എന്നിവയാണ് ഈ പ്രൊജക്ടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. (www.kudmbsaree.org)

ബനാനാ ചിപ്‌സ് യൂണിറ്റ്, ലേഡീസ് സ്യൂട്ട് നിര്‍മാണ യൂണിറ്റ്, ജെന്‍സ് ടീഷര്‍ട്ട് നിര്‍മാണം, മസാല നിര്‍മാണം, നൂഡില്‍സ് മാനുഫാക്ചറിംഗ്, ടൊമാറ്റോ പ്രൊസസിംഗ് യൂണിറ്റ് എന്നിവയാണ് സ്വയം സംരംഭക പ്രൊജക്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.kvicregppmegp.in)

സ്വര്‍ണജയന്തി ഷഹരി റോസ്‌കാര്‍ യോജന (SJSRY)

അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. മൊത്തം പ്രൊജക്ടിന്റെ പതിനഞ്ച് ശതമാനം സബ്‌സിഡിയുണ്ടാകും. സ്വന്തമായി ആവിഷ്‌കരിക്കുന്ന ഏതു സംരംഭങ്ങളും ഈ പ്രൊജക്ടിനു കീഴില്‍ ആരംഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324205 (www.kudumbashree.org)

നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ബിസിനസ് ഡവലപ്‌മെന്റ് (NIESBUD)

ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണിത്. മൂന്നോ നാലോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തൊഴില്‍ പരിശീലന കോഴ്‌സുകള്‍, തൊഴില്‍ജന്യ കോഴ്‌സുകള്‍, സ്വയം സംരംഭക പരിശീലനങ്ങള്‍ എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം. പദ്ധതി ഉപദേശങ്ങള്‍, സ്വയം സംരംഭക പ്രൊജക്ട് നടപ്പാക്കലും തയ്യാറാക്കലും സാമ്പത്തിക സഹായ പ്രോത്സാഹനങ്ങളെ കുറിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്.

രാഷ്ട്രീയ മഹിള കോഷ് (നാഷണല്‍ ക്രെഡിറ്റ് ഫണ്ട് ഫോര്‍ വിമണ്‍)

സ്ത്രീകള്‍ക്കിടയിലെ ചെറുകിട സംരംഭങ്ങള്‍, തൊഴില്‍ പദ്ധതികള്‍ എന്നിവക്കായി സാമ്പത്തിക സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണിത്. മഹിളാ സമൃദ്ധി യോജന (MSY) ന്യൂനപക്ഷ സമുദായ വനിതകള്‍ക്കുള്ള സ്വയം സംരംഭക പരിശീലന സഹായ പദ്ധതിയാണിത്. 15 മുതല്‍ 20 വരെ സത്രീകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് പരിശീലനവും പദ്ധതിയും നല്‍കുക. 16നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ. പ്രാദേശിക പ്രാധാന്യമനുസരിച്ചോ അംഗങ്ങളുടെ കൂട്ടായ താല്‍പര്യമനുസരിച്ചോ തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക. ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. (www.nmdfc.org)

ഈ കോവിഡ് കാലത്ത് യാത്രകൾ കുറച്ച് മനസ്സിനും ശരീരത്തിനും വിശ്രമം നൽകി ഇഷ്ടമുള്ള തൊഴിലുകൾ ചെയ്യുക അതും ചില ഏജൻസികളുടെ സഹായത്തോടെ ചെയ്യാനായാൽ സാമ്പത്തിക പിന്തുണയും ലഭിക്കും.

English Summary: Spending time alone at home? Some ventures that can monetize leisure time
Published on: 24 April 2021, 04:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now