കൊച്ചി: ലാബ് പരിശോധനയിലൂടെ കീടനാശിനിയുടെയും കൃത്രിമ നിറങ്ങളുടെയും സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ഏലത്തിൻറെ പ്രത്യേക വിപണന മാർഗം സുഗമമാക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക ഇ-ലേലം ആരംഭിക്കാൻ സ്പൈസസ് ബോർഡ് തീരുമാനിച്ചു. കയറ്റുമതി വിപണിയിൽ മികച്ച ഗുണനിലവാരമുള്ള ഏലം ലഭ്യമാക്കുന്നതിനും കയറ്റുമതി സുഗമമാക്കുന്നതിനും ലാബ് പരിശോധനയിലൂടെ സുരക്ഷിതമെന്ന് ഉറപ്പാക്കിയ ഏലത്തിന് മികച്ച വില ലഭ്യമാക്കാനും പ്രത്യേക ഇ-ലേലം ലക്ഷ്യമിടുന്നു. ഏലത്തിൽ GAP/IPM/ ജൈവ ഉത്പാദന രീതികൾ സ്വീകരിക്കാൻ കൂടുതൽ കർഷകരെ പ്രേരിപ്പിക്കാൻ ഈ ഉദ്യമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍
ഏലത്തിന്റെ ആദ്യ പ്രത്യേക ഇ-ലേലം ബോർഡിന്റെ ഇടുക്കിയിലെ പുറ്റടിയിലുള്ള ഇ-ലേല കേന്ദ്രത്തിൽ 2022 ഒക്‌ടോബർ 22-ന് നടക്കും. ബോർഡ് നിർദ്ദേശിച്ച പ്രകാരം കീടനാശിനിയുടെയും കൃത്രിമ നിറങ്ങളുടെയും സാന്നിധ്യമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ഏലം മാത്രമേ പ്രത്യേക ഇ-ലേലത്തിൽ അനുവദിക്കുകയുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം തരും ഏലചായ
പരിശോധനയ്ക്ക് ശേഷം പ്രത്യേക ഇ-ലേലത്തിന് തെരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് പ്രോത്സാഹനമായി, ടെസ്റ്റിംഗ് ചാർജിന്റെ 1/3 ഭാഗം വഹിക്കാൻ ബോർഡ് നിർദ്ദേശിക്കുന്നു. പ്രത്യേക ഇ-ലേലം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച നിലവിലുള്ള നാല് ലേലക്കാർക്ക് അതിനായി സ്ലോട്ടുകൾ നൽകും. പ്രത്യേക ഇ-ലേലം നടത്തുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ലേലക്കാർക്ക് വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ബോർഡിന്റെ വെബ്‌സൈറ്റിൽ http://www.indianspices.com/trade/trade-notifications/notificationdetails.html?id=331 വിവരങ്ങൾ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏലക്കാ; സെപ്റ്റംബർ മാസം വിത്ത് പാകാം
ക്ലൗഡ് അധിഷ്‌ഠിത ലൈവ് ഇ-ലേല സൗകര്യം വഴി കേരളത്തിലെ പുറ്റടിയിലുള്ള ബോർഡിന്റെ ഇ-ലേല കേന്ദ്രത്തിലോ തമിഴ്‌നാട്ടിലെ ബോഡിനായകനുരിലോ പ്രത്യേക ഇ-ലേലത്തിൽ പങ്കെടുക്കാം.
പരീക്ഷണ ഘട്ടത്തിൽ മാസത്തിലെ അവസാന ശനിയാഴ്ചകളിൽ മാസത്തിൽ ഒരു തവണ വീതം പ്രത്യേക ഇ-ലേലം നടത്താൻ ബോർഡ് ലക്ഷ്യമിടുന്നു.