Farm Tips

ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍

സുഗന്ധവൃഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം.

കൃത്യമായ പരിചരണത്തിലൂടെ മാത്രമെ ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍ സാധിക്കു. സുഗന്ധവൃഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം.

ഏലം ചെടികള്‍ക്ക് 45- 65 ശതമാനം സൂര്യപ്രകാശം ലഭിച്ചാലേ വളര്‍ച്ചയും വിളവും വര്‍ധിക്കൂ. മഴക്കാലത്ത് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാന്‍ തണല്‍ മരങ്ങളുടെ താഴ്ന്നുകിടക്കുന്ന കമ്പുകള്‍ മഴയ്ക്കു മുമ്പേ മുറിച്ചു കളയണം. ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

കോതല്‍

ഏലച്ചെടിയുടെ ഉണങ്ങിയ തണ്ടുകളും ഇലകളും കോതിക്കളയണം. സൂര്യപ്രകാശം ലഭിക്കാനും രോഗ-കീടബാധ തടയാനുമാണിത്. ജലസേചനം നന്നായി നടക്കുന്ന, ഇടതൂര്‍ന്നു വളരുന്ന തോട്ടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കോതല്‍ നടത്തണം.

പുതയിടുന്നതും മാറ്റുന്നതും

കടുത്ത വേനലില്‍ നിന്നു ചെടികളെ സംരക്ഷിക്കാന്‍ November - December മാസങ്ങളില്‍ ചെടികളുടെ ചുവട്ടില്‍ കരിയില ഉപയോഗിച്ചു പുതയിടണം. തേനീച്ചകളുടെ സഞ്ചാരം സുഗമമാക്കാന്‍ മഴക്കാലത്തിനു തൊട്ടുമുമ്പ് ഈ പുതമാറ്റണം. അതുപോലെ വളപ്രയോഗത്തിനു മുമ്പും പുത മാറ്റേണ്ടതാണ്. തോട്ടങ്ങളില്‍ തേനീച്ചക്കൂട് സ്ഥാപിച്ചാല്‍ പരാഗണം കൂട്ടി കായ്പിടിത്തം വര്‍ധിപ്പിക്കാന്‍ സാധിക്കും.

വളപ്രയോഗം

സാധാരണ May മുതല്‍ August വരെയാണ് ഏലത്തില്‍ പൂവിടലും കായ്പിടിത്തവും ഏറ്റവും കൂടുതല്‍. കാലാവസ്ഥ, മഴയുടെ ലഭ്യത, ജലസേചനം, വളപ്രയോഗം എന്നിവയ്ക്കനുസരിച്ച് ഇവ കൂടുകയും കുറയുകയും ചെയ്യും. അതുകൊണ്ട് ഏലത്തിന്റെ ഉത്പാദനക്ഷമത കൂട്ടാന്‍ ഈ കാലയളവിലുള്ള വളപ്രയോഗം, ജലസേചനം, കീടരോഗ നിയന്ത്രണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. നല്ലപരിചരണം ലഭിക്കുന്ന തോട്ടങ്ങളില്‍ പുതിയ ചിനപ്പുകളും പൂങ്കുലകളുമുണ്ടാകും. പുഷ്പിക്കലും കായപിടിത്തവും ഇടതടവില്ലാത്ത നടക്കും. അതുകൊണ്ട് ഇത്തരം തോട്ടങ്ങളില്‍ വളപ്രയോഗവും അതിനനുസരിച്ച് നടത്തേണ്ടതുണ്ട്.

മണ്ണുപരിശോധനയില്‍ മണ്ണിന്റെ അമ്ലത 5.0 ല്‍ കുറവുള്ള തോട്ടങ്ങളില്‍ ഒരു ചെടിക്ക് ഒരുകിലോ എന്ന തോതില്‍ കുമ്മായം നല്‍കാം. ഇത് ഒന്നിച്ചോ രണ്ടു തവണകളിലായോ May-September മാസങ്ങളില്‍ കൊടുക്കണം. കാലവര്‍ഷാരംഭത്തില്‍ ഒരുചെടിക്ക് അഞ്ചു കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, ഒരു കിലോ വീതം വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൊടുക്കാവുന്നതാണ്. മൂന്നുവര്‍ഷം പ്രായമുള്ള ചെടികളുടെ വളപ്രയോഗം പട്ടികയായി നല്‍കുന്നു
ഒരു വര്‍ഷം പ്രായമുള്ള ചെടികള്‍ക്ക് ആകെ നിര്‍ദ്ദേശിച്ചതിന്റെ മുന്നില്‍ ഒരു ഭാഗവും രണ്ടു വര്‍ഷം പ്രായമുള്ളവയ്ക്ക് മൂന്നില്‍ രണ്ടുഭാഗവും കൊടുക്കേണ്ടതാണ്. വളപ്രയോഗത്തിനു മുമ്പ് ചെടികളുടെ ചുവട്ടില്‍ നിന്നും പുതമാറ്റി പൂങ്കുലകള്‍ ചെടിയില്‍ ചുറ്റിവയ്ക്കുകയും വളപ്രയോഗത്തിനുശേഷം അതു പഴയതുപോലെ ക്രമീകരിക്കുകയും വേണം. മഴയെ ആശ്രയിച്ചു കൃഷി നടക്കുന്ന തോട്ടങ്ങളില്‍ പട്ടികയില്‍ പറഞ്ഞ ജൈവവളങ്ങള്‍ രണ്ടു തവണ കൊടുക്കുന്നതിനു പകരം കാലവര്‍ഷം തുടങ്ങുമ്പോള്‍ ഒറ്റത്തവണയായി നല്‍കേണ്ടതാണ്. അതുപോലെ മണ്ണില്‍ കൊടുക്കുന്ന രാസവളത്തിന്റെ മൂന്നാം ഘട്ടം ഒഴിവാക്കുകയും ചെയ്യാം.

രോഗപ്രതിരോധ നടപടികള്‍

അഴുകല്‍, കടചീയല്‍, ഇലകരിച്ചില്‍ എന്നീ രോഗങ്ങള്‍ക്കെതിരേ മുന്‍കരുതല്‍ എന്ന നിലയില്‍ കാലവര്‍ഷം തുടങ്ങുന്ന സമയത്തും August-September മാസങ്ങളിലും ചെടികളില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുക. 0.25 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യാം.

കീടനിയന്ത്രണം

ഏലത്തിന്റെ പ്രധാന കീടങ്ങളായ ഇലപ്പേന്‍, തണ്ടുതുരപ്പന്‍, വേരുതീനിപ്പുഴു എന്നിവയ്‌ക്കെതിരേ ക്വിനാല്‍ ഫോസ്, ക്ലോര്‍പൈറിഫോസ്, ഫോസലോണ്‍ എന്നീ കീടനാശിനികള്‍ 200 മില്ലി ലിറ്റര്‍ 100 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ 30- 40 ദിവസം ഇവിട്ട് മാറിമാറി തളിച്ചു കൊടുക്കാം. തേനീച്ചകളുടെ സഞ്ചാരം കുറവുള്ള വൈകുന്നേങ്ങളിലാണ് കീടനാശിനി പ്രയോഗം നടത്തേണ്ടത്.

വിളവെടുപ്പ്

പൂങ്കുലകളില്‍ കായ്പിടിച്ച് ഏകദേശം 120-135 ദിവസങ്ങള്‍ കൊണ്ട് ഏലം മൂപ്പെത്തും. കായ്കളുടെ പുറംതോടിന് പച്ചനിറവും വിത്തുകള്‍ക്ക് കറുപ്പു കളറും ആകുന്നതാണ് വിളവെടുപ്പു പ്രായം. സാധാരണയായി ജൂണ്‍-ജൂലൈ മുതല്‍ ജനുവരി- ഫെബ്രുവരി വരെയാണ് വിളവെടുപ്പു കാലം. 15-30 ദിവസങ്ങള്‍ ഇടവിട്ട് മൂപ്പെത്തിയ കായ്കള്‍ ശേഖരിക്കാം. ഏകദേശം 7-8 തവണകളായി വിളവെടപ്പു പൂര്‍ത്തിയാക്കാം. വിളവെടുപ്പിനു ശേഷം കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകി മണ്ണും അഴുക്കും കളഞ്ഞ് 5-6 ദിവസം സൂര്യപ്രകാശത്തിലോ ഡ്രയര്‍ ഉപയോഗിച്ചോ ഉണക്കി സൂക്ഷിക്കാവുന്നതാണ്.

അനുബന്ധ വാർത്തകൾ സുഗന്ധവ്യഞ്ജനങ്ങളുടെ റാണി

#krishijagran #kerala #farmtips #profitable #cardamom


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine