Updated on: 4 December, 2020 11:18 PM IST

മഞ്ഞളില്‍ നിന്നും വേര്‍തിരിക്കുന്ന കുര്‍ക്കുമിന്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സയ്ക്ക് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎസ് പേറ്റന്റ്. കാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപകോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്.ശ്രീ ചിത്തിരല തിരുനാളിലെ ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം നടത്തിയത്.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കാന്‍സറിനെ പ്രതിരോധിക്കുമെന്നു നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതു കാന്‍സര്‍ ബാധിത ശരീര ഭാഗങ്ങളിലെത്തിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന വെല്ലുവിളി. കുര്‍ക്കുമിന്‍, ഹ്യൂമന്‍ പ്ലാസ്മ, ആല്‍ബുമിന്‍, ഫൈബ്രിനോജന്‍ എന്നീ പ്രോട്ടീനുകള്‍ ചേര്‍ത്ത് കനംകുറഞ്ഞ പാളികളുടെ (വേഫര്‍) രൂപത്തിലാക്കിയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുക.കാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഈ വേഫര്‍ പതിക്കുമ്പോള്‍ ടിഷ്യു ഫ്‌ളൂയിഡ് വഴി കുര്‍ക്കുമിന്‍ കാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. ശസ്ത്രക്രിയ കഴിഞ്ഞ ഭാഗങ്ങളിലെ രക്തസ്രാവം കുറയ്ക്കാനും ഫൈബ്രിനോജന്‍ ഉപകരിക്കും.

യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങള്‍ക്കു കൈമാറാൻ സാധിക്കും. കുര്‍ക്കുമിനും ആല്‍ബുമിനും സംയോജിപ്പിച്ച് കീമോതെറപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ചു കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റും ഉടന്‍ ലഭിക്കും. നിലവിലെ കീമോ തെറാപ്പിയില്‍ ക്യാന്‍സര്‍ കോശങ്ങളോടൊപ്പം രോഗം പടരാത്ത കോശങ്ങളും നശിപ്പിക്കപ്പെടും. ഛര്‍ദിലും മുടികൊഴിച്ചിലും മറ്റും സംഭവിക്കുന്നത് കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളായാണ്.കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുകയും, ചികില്‍സയുടെ ചെലവ് കുറയും ചെയ്യുന്നു.

English Summary: Sree chitra gets patent for using curcumin in the treatment of cancer
Published on: 14 January 2020, 02:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now