കടുത്ത ഭക്ഷ്യദൗര്‍ലഭ്യതയിലൂടെയും ഇന്ധനക്ഷാമത്തിലൂടെയും (food shortages and fuel shortages) കടന്നു പോകുന്ന ശ്രീലങ്ക(Srilanka)യിൽ, രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിലൊരു ദിവസം ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസത്തിന് പകരം നാല് ദിവസം ജോലി ചെയ്യുന്നത് (4-day workweek) ഉൽപ്പാദനക്ഷമതയും ജീവനക്കാരുടെ സംതൃപ്തിയും വർധിപ്പിക്കുമെന്ന് പഠനങ്ങളും വാദങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകൾ ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷിക്കുകയുമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ശമ്പളത്തോടെ അവധി അനുവദിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള പരീക്ഷണത്തിന്റെ ഭാഗമായല്ല.
ബന്ധപ്പെട്ട വാർത്തകൾ: ഒരു ഗഡു മാത്രം നൽകികൊണ്ട് മാസം 7000 രൂപ നേടാൻ സഹായിക്കുന്ന എൽ.ഐ.സി പോളിസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.
ശ്രീലങ്കയിലെ ഭക്ഷ്യധാന്യ ക്ഷാമത്തിന് ഇത് എങ്ങനെ പരിഹാരമാകും?
രാജ്യത്ത് സാമ്പത്തിക അനിശ്ചിതാവസ്ഥ ഉണ്ടായതിനാൽ ഭക്ഷ്യധാന്യ വിതരണത്തെ ഇത് വളരെ ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം എന്ന വിധത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക അവധി അനുവദിച്ചു. എന്നാൽ ഈ വെള്ളിയാഴ്ച കൃഷിയ്ക്കായി മാറ്റിവയ്ക്കണമെന്നാണ് അറിയിപ്പ്.
അടുത്ത മൂന്നു മാസത്തേക്ക് എല്ലാ വെള്ളിയാഴ്‌ചയും ജീവനക്കാര്‍ക്ക് അവധി അവധി ആയിരിക്കും. ഭക്ഷ്യക്ഷാമത്തെ പ്രതിരോധിക്കുന്നതിനായി ജീവനക്കാർ വീട്ടുവളപ്പിൽ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യണം.
രാജ്യം ഇന്ധന വിതരണത്തിന്റെ റേഷൻ പ്രഖ്യാപിക്കുകയും ഉൽപ്പാദനം വർധിപ്പിക്കാൻ കർഷകരോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ കൃഷിയിലേക്ക് തിരിയുന്നതിനായി ശ്രീലങ്കൻ സർക്കാർ നാല് ദിവസത്തെ വർക്ക് വീക്ക് പ്ലാൻ കൊണ്ടുവന്നത്.
ഇന്ധനക്ഷാമത്തിനും നാല് പ്രവൃത്തി ദിവസം പരിഹാരമാകും
ഭക്ഷ്യക്ഷാമത്തിന് മാത്രമല്ല, നാല് ദിവസം പ്രവൃത്തി ദിനമാക്കുക എന്ന തീരുമാനത്തിലൂടെ, ഇന്ധനക്ഷാമത്തിനും പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. അതായത്, ജീവനക്കാരുടെ യാത്ര ചുരുക്കുന്നത് ഫലവത്തായ നടപടിയാണ്. മാത്രമല്ല, ജോലിക്കെത്താന്‍ പ്രയാസം നേരിടുന്ന ജീവനക്കാര്‍ക്കും ഇത് ആശ്വാസകരമാകും.
'മുൻകരുതൽ ഇല്ലെങ്കിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം അതീവരൂക്ഷമാകും. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ച അവധി ദിവസത്തിലൂടെ സാധ്യമാകും. കൂടാതെ, ഇന്ധന ക്ഷാമവും വിലക്കുതിപ്പും രാജ്യത്ത് പ്രതിസന്ധികളുണ്ടാക്കി. ഒരു ദിവസത്തെ അവധി ഇന്ധനത്തിന്റെ ഉപഭോഗം കുറക്കുമെന്നും മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇതുകൂടാതെ, കൃഷിക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 10 ലക്ഷത്തോളം പൊതുമേഖലാ ജീവനക്കാരാണ് രാജ്യത്തുള്ളത്. വിദേശനാണ്യശേഖരത്തിലെ വന്‍ ഇടിവു മൂലം ഭക്ഷ്യവസ്‌തുക്കളും മരുന്നും ഇന്ധനവും മറ്റും ഇറക്കുമതി ചെയ്യുന്നതിലും ശ്രീലങ്ക പണിപ്പെടുകയാണ്. മാത്രമല്ല, വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ബാധിച്ചതോടെ, രാജ്യത്തെ 22 ദശലക്ഷം ആളുകളിൽ അഞ്ചിലൊരാൾ ഭക്ഷണം ഒഴിവാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ ശ്രീലങ്കക്ക് അടിയന്തര മാനുഷിക സഹായങ്ങൾ ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ആഴ്ച ഒരു അറിയിപ്പിലൂടെ പറഞ്ഞിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ബിമ ജ്യോതി പ്ലാൻ: 1000 രൂപ നിക്ഷേപിച്ചാൽ 50 രൂപ നേട്ടം
ശ്രീലങ്കയുടെ നാല് ദിവസത്തെ വർക്ക് വീക്ക് പ്ലാൻ വരുന്നത് രാജ്യം ഇന്ധന വിതരണത്തിന്റെ റേഷൻ പ്രഖ്യാപിക്കുകയും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കർഷകരോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു.