1. News

ഒരു ഗഡു മാത്രം നൽകികൊണ്ട് മാസം 7000 രൂപ നേടാൻ സഹായിക്കുന്ന എൽ.ഐ.സി പോളിസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). Government ഇടപെട്ടിട്ടുള്ള insurance company ആയതുകൊണ്ട് അപകടസാധ്യത വളരെ കുറവാണ്. ആയതിനാൽ ഈ കമ്പനിയെ ആളുകൾ വിശ്വസിക്കുന്നു.

Meera Sandeep

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). Government ഇടപെട്ടിട്ടുള്ള insurance company ആയതുകൊണ്ട് അപകടസാധ്യത വളരെ കുറവാണ്. ആയതിനാൽ ഈ കമ്പനിയെ ആളുകൾ വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇൻഷുറൻസ് കമ്പനിയായ എൽഐസി കാലാകാലങ്ങളിൽ ഉപഭോക്താക്കൾക്കായി പ്രത്യേക പോളിസികൾ കൊണ്ടുവരുന്നു.  ദരിദ്രർ മുതൽ സമ്പന്നർ വരെ എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കളും LIC യിലുണ്ട്.  ആളുകളുടെ വ്യത്യസ്ത ആവശ്യങ്ങൾ മനസ്സിലാക്കികൊണ്ടാണ് LIC പുതിയ പോളിസികൾ രൂപീകരിക്കുന്നത്.  LIC യുടെ Jeevan Shanthi എന്ന പോളിസിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  ഈ പോളിസി ജനങ്ങളുടെ പെൻഷനെ കുറിച്ചുള്ള ആശങ്കയ്ക്ക് പരിഹാരമാണ്. ഒറ്റത്തവണ lump sum ആയി പണം നിക്ഷേപം ചെയ്താൽ പെൻഷൻ ഉടൻ തന്നെ നേടാം.

ഈ പോളിസിയിൽ രണ്ടു ഓപ്ഷനുകളുണ്ട്.  1. Intermediate 2.  Deferred annuity. ആദ്യത്തെ ഓപ്ഷനിൽ പോളിസി തുടങ്ങിയ ഉടൻ പെൻഷൻ ലഭിക്കാൻ തുടങ്ങുന്നുവെങ്കിൽ രണ്ടാമത്തേതിൽ കുറച്ചു വർഷങ്ങൾക്ക് (5, 10, 15, 20 വർഷങ്ങൾ) ശേഷമാണ് പെൻഷൻ ലഭിക്കാൻ തുടങ്ങുക. ഇന്റർമീഡിയറ്റ് പോളിസിയിൽ, നിങ്ങൾക്ക് 7 തരം ഓപ്ഷനുകൾ ലഭിക്കും. അതേസമയം, ഡെഫോർഡിൽ രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. ഈ പോളിസി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വായ്പ സൗകര്യവും ലഭിക്കും. കൂടാതെ, 3 മാസത്തിനുശേഷം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അത് തിരിച്ചേൽപ്പിക്കാനും പറ്റും.

Pension Scheme
Pension Scheme

ഈ പോളിസിയിൽ 15,27,000 രൂപ നിക്ഷേപിക്കുകയും ഇന്റർമീഡിയറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയുമാണെങ്കിൽ, നിങ്ങൾക്ക് എല്ലാ മാസവും 7550 രൂപ പെൻഷൻ ലഭിക്കും.

LIC Jeevan Shanthi പോളിസിയിൽ ചേരാൻ യോഗ്യത നേടിയവർ

30 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. എന്നാൽ പെൻഷൻ ഉടനടി വേണമെന്നുള്ളവരുടെ ഉയർന്ന പ്രായപരിധി 85 ആയിരിക്കും.

LIC Jeevan Shanthi പോളിസിയിൽ ചേർന്നാൽ ലഭിക്കുന്ന നേട്ടങ്ങൾ

ഒരൊറ്റ പ്രാവശ്യം നിക്ഷേപിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ പെൻഷൻ നേടാം. നിങ്ങളുടെ മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ joint ആയും പോളിസി എടുക്കാം. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ആന്വിറ്റി ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ഇത് single പ്രീമിയം പ്ലാനാണ്.  നിക്ഷേപം നടത്തിക്കഴിഞ്ഞാൽ, ജീവിതകാലം മുഴുവൻ പെൻഷൻ ലഭ്യമാക്കാം. 

Get Rs. 7000 Every Month by Paying Just One Installment of This LIC Policy; Know How.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ

English Summary: Get Rs. 7000 Every Month by Paying Just One Installment of This LIC Policy; Know How

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds