എസ്ആര്‍എം ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി 2020 അധ്യയന വര്‍ഷത്തേക്കുള്ള അഗ്രികള്‍ച്ചറല്‍ സയന്‍സസ് പഠനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. തമിഴ്‌നാട് കാഞ്ചീപുരം ജില്ലയിലെ കട്ടന്‍കുളത്തൂരിലെ കേന്ദ്രത്തിലാണ് കോഴ്‌സ് നടത്തുക. ബിഎസ്സി ഓണേഴ്‌സ് അഗ്രികള്‍ച്ചര്‍, ബിഎസ്സി ഓണേഴ്‌സ് ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയാണ് കോഴ്‌സുകള്‍.
ഹയര്‍ സെക്കണ്ടറിയില്‍ ഗ്രൂപ്പ് 1- ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി, മാത്സ്, ഗ്രൂപ്പ് 2- ഫിസിക്‌സ്, കെമിസ്ട്രി ,ബയോളജി, ഗ്രൂപ്പ് 3- ഫിസിക്‌സ് ,കെമിസ്ട്രി,മാത്സ്, ഗ്രൂപ്പ് 4- ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി.സുവോളജി, ഗ്രൂപ്പ് -5 ഫിസിക്‌സ്, കെമിസ്ട്രി, ഫോറസ്ട്രി, ഗ്രൂപ്പ് -6 ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, അഗ്രികള്‍ച്ചര്‍, ഗ്രൂപ്പ് 7- ഫിസിക്‌സ് ,കെമിസ്ട്രി, അഗ്രികള്‍ച്ചര്‍ ഇവയിലേതെങ്കിലും സ്ട്രീമില്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ നിന്നുള്ളവര്‍ക്ക് ബയോളജിയും അഗ്രികള്‍ച്ചറല്‍ പ്രാക്ടീസസും തിയറിയും പ്രാക്ടിക്കല്‍സും ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള കുറഞ്ഞ മാര്‍ക്ക് 50 ശതമാനമാണ്.
പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. ക്വാളിഫൈയിംഗ് പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയാവും പ്രവേശനം. റഗുലര്‍ പഠനം പൂര്‍ത്തിയായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗില്‍ പ്ലസ് ടു പഠനം കഴിഞ്ഞവര്‍ പത്താം ക്ലാസുവരെ റഗുലര്‍ പഠനം നടത്തിയവരാകണം.
അപേക്ഷ ഫോമിന്റെ ഫീസ് 1100 രൂപയാണ്. ഇത് മടക്കികിട്ടുന്നതല്ല. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന ഇ മെയില്‍ ഐഡി വഴിയാകും തുടര്‍ന്നുള്ള എല്ലാ കറസ്‌പോണ്ടന്‍സും നടത്തുക. ഐഡി മാറ്റം അനുവദിക്കുന്നതല്ല.
ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഏപ്രില്‍ 30 ആണ്. 2020 മേയില്‍ കൗണ്‍സിലിംഗ് നടക്കും.
ഹെല്‍പ്പ് ഡസ്‌ക് - 044-27455510, 47437500 ( തിങ്കള്‍-മുതല്‍ ശനിവരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ)
ഇ മെയില്‍ -- admissions.india@srmist.edu.in