സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ, കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ എന്നി തസ്‌തികകളിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/01/2023)
അവസാന തീയതി:
ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 17 വരെ ഔദ്യോഗിക വെബ്‌സൈറ്റിൽ https://ssc.nic.in ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസിയിലെ അസി.അഡ്‌മിൻ ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം
ഒഴിവുകളുടെ വിശദാംശങ്ങൾ
എംടിഎസ് തസ്തികകളിൽ 10880, ഹവൽദാർ തസ്തികകളിൽ 529 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അപേക്ഷ ഫീസ് - 100 രൂപ. വനിതകൾക്കും, പിന്നാക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും വിമുക്ത ഭടൻമാർക്കും ഫീസ് ഇളവ് ഉണ്ടായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/01/2023)
വിദ്യാഭ്യാസ യോഗ്യത
എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.
പ്രായപരിധി
ഹവിൽദാർ (സിബിഐസി):18–27, ഹവിൽദാർ (സിബിഎൻ), എംടിഎസ്: 18–25. അർഹർക്ക് ഇളവുണ്ട്.
രണ്ടു ഘട്ടം എഴുത്തുപരീക്ഷയും ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത / ശാരീരിക അളവെടുപ്പ് പരീക്ഷയുമുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.