ന്യായവിലയില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ എണ്ണ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് 2021 സെപ്റ്റംബര്‍ 10ലെ കസ്റ്റംസ് വിജ്ഞാപന പ്രകാരം അസംസ്‌കൃത പാം ഓയില്‍ , അസംസ്‌കൃത സോയാബീന്‍ ഓയില്‍, അസംസ്‌കൃത സൂര്യകാന്തി എണ്ണ
എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 2021 സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തോടെ 2.5% ആയി വീണ്ടും കുറയ്ക്കുകയും സംസ്‌ക്കരിച്ച പാം ഓയില്‍, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 2021 സെപ്റ്റംബര്‍ 11മുതലുള്ള പ്രാബല്യത്തോടെ 32.5% ആയും കുറയ്ക്കുകയും ചെയ്തു.
അതേ വിജ്ഞാപനത്തില്‍തന്നെ അസംസ്‌കൃത പാം ഓയിലിന്റെ കാര്‍ഷിക സെസ് 17.5% ല്‍ നിന്ന് 20% ആയി ഉയര്‍ത്തുകയും ചെയ്തു.
2021 സെപ്റ്റംബര്‍ 10-ലെ കസ്റ്റംസ് വിജ്ഞാപനത്തി ലൂടെ ഗവണ്‍മെന്റ് 2021 ജൂണ്‍ 29-ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രാലയം (റവന്യൂ വകുപ്പ്) പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുകയും ചെയ്തു. അത്തരം റദ്ദാക്കലിന് മുമ്പ് ചെയ്തതോ ഒഴിവാക്കപ്പെട്ടതോ ആയ കാര്യങ്ങള്‍ ഒഴികെയുള്ളവ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഏറ്റവും പുതിയ ഇറക്കുമതി തീരുവ (2021 സെപ്റ്റംബര്‍ 11മുതല്‍ പ്രാബല്യമുള്ളത്) കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ മരവിപ്പിച്ചു എന്നാണ്.അന്താരാഷ്ട്ര വിലയും അതിലൂടെ ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര വിലകളും 2021-22 കാലഘട്ടത്തില്‍ ഉയര്‍ന്ന നിലയിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഇത് വിലക്കയറ്റത്തിനും അതിലൂടെ ഉപഭോക്താക്കളുടെ വീക്ഷണത്തില്‍ വലിയ ആശങ്കയ്ക്കും കാരണമായിരുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണകളുടെ വിലയേയും അതിലൂടെ ആഭ്യന്തര വിലയേയും ബാധിക്കുന്ന ഒരു പ്രധാനഘടകം ഇറക്കുമതി തിരുവയാണ്.
ഈ വിലക്കയറ്റം ലഘൂകരിക്കുന്നതിന്, കേന്ദ്ര ഗവണ്‍മെന്റ് 2021 ഫെബ്രുവരിക്കും 2021 ഓഗസ്റ്റിനും ഇടയില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. അവയില്‍ ചിലത് താഴെ ഉള്‍പ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ
വെളിച്ചെണ്ണയിൽ പാചകം ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നതെന്തുകൊണ്ട്?