Updated on: 8 June, 2022 9:00 AM IST
കൃഷി സംരംഭങ്ങൾക്ക് സർക്കാർ ധനസഹായം

തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് വേണ്ടി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിൻറെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശത്തിൽ സംരംഭ പദ്ധതികൾക്ക് വരുമാനം പരിഗണിക്കാതെ ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്സിഡിയുടെ മാർഗരേഖയിൽ ആണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സബ്സിഡി ലഭ്യമാക്കാനുള്ള വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിനുള്ള വ്യവസ്ഥകളും ഉദാരമാക്കിയിട്ടുണ്ട്. സ്വയംതൊഴിൽ സംരംഭ പദ്ധതികൾക്ക് ആനുകൂല്യം നൽകുവാൻ സംരംഭകന് വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയായാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനായി ഏതൊക്കെ ബാങ്കുകൾ വായ്പ തരും?

ഈ പദ്ധതിയുടെ ഭാഗമായി മൂല്യവർധിത ഉത്പന്നങ്ങളിൽ അധിഷ്ഠിതമായ കൃഷി സംരംഭങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, വിപണന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കാൻ ധനസഹായവും സർക്കാർ നൽകിവരുന്നു. കൃഷി സംബന്ധമായി നടത്തുന്ന സംരംഭങ്ങൾക്ക് നിലവിൽ വ്യക്തിഗത ആനുകൂല്യം സർക്കാർ നൽകുന്നുണ്ട്. കൃഷി സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ പ്രോത്സാഹനം കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. 

ബന്ധപ്പെട്ട വാർത്തകൾ: സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്

As part of this scheme, the government is also providing financial assistance for setting up of value added products based agri-enterprises, procurement centers and marketing facilities.

ചെറുകിട നാമമാത്ര കർഷകർക്ക് വരുമാന പരിധി നോക്കാതെ സബ്സിഡി നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിരിക്കുന്നു. കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം എന്നീ മേഖലകളിലെ ഉൽപാദന പ്രോജക്ടുകൾക്ക് സബ്സിഡി നൽകാനുള്ള കുടുംബവാർഷിക പരിധി അഞ്ച് ലക്ഷം രൂപ ആക്കിയിട്ടുണ്ട്. രണ്ടു പേർ അടങ്ങുന്ന മൈക്രോ സംരംഭങ്ങൾ എന്ന രീതിയിൽ തുടങ്ങുന്നവർക്കും സബ്സിഡി നൽകും.

സർക്കാർ പുറപ്പെടുവിച്ച മറ്റു ആനുകൂല്യങ്ങൾ

1. അർഹരായവർക്ക് തൊഴിലും വരുമാനവും നേടാൻ നൈപുണ്യ പരിശീലനം നൽകാൻ സർക്കാർ ധനസഹായം.

2. ആനുകൂല്യങ്ങൾ നൽകാനുള്ള വാർഷിക വരുമാന പരിധി പൊതുവിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും ആയിരിക്കും.

3. വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും.

4. ഖര ദ്രവമാലിന്യ സംസ്കരണത്തിന് കൂടുതൽ ധനസഹായം നൽകും.

5. വരുമാന പരിധി നോക്കാതെ ഗാർഹിക ഖര മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നല്കുന്നതാണ്.

6. സംരംഭകർക്ക് പലിശ സബ്സിഡി, ടെക്നോളജി കൈമാറ്റ ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷൻ ഫണ്ട്, ഇന്നോവേഷൻ ഫണ്ട്, ക്രൈസിസ് മാനേജ്മെൻറ് ഫണ്ട്, പുനർജീവന ഫണ്ട് സീഡ് സപ്പോർട്ട് ഫണ്ട് തുടങ്ങിയവ അനുവദിക്കും.

7. വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും വിദ്യാർഥികൾ അടക്കമുള്ള ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് ബത്തയും നൽകും.

8. പട്ടിക വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ജോലി നേടാനുള്ള പ്രവർത്തിപരിചയത്തിന് സ്റ്റെപൻഡ് നൽകി പരിശീലനവും നൽകും.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലൂടെ പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നു

English Summary: Start agricultural ventures and get financial assistance irrespective of income for all
Published on: 07 June 2022, 10:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now