Updated on: 25 January, 2023 7:55 PM IST
സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023′ ഫെബ്രുവരി 10 മുതൽ

തൃശ്ശൂർ: ക്ഷീരമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീരസംഗമം ഫ്രെബുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023′ ഘോഷയാത്ര കമ്മിറ്റി യോഗം മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിലെ അലുംനൈ ഹാളിൽ ചേർന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച യോഗം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടന സമ്മേളനത്തിനോടനുബന്ധിച്ച് ഫെബ്രുവരി 13ന് നടത്തുന്ന ഘോഷയാത്ര കേരളം ഇതുവരെ കാണാത്ത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 

ബന്ധപ്പെട്ട വാർത്തകൾ: ആലപ്പുഴ ജില്ലയിലെ ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു, കൂടുതൽ കൃഷി വാർത്തകൾ

ഘോഷയാത്ര മികച്ച രീതിയില്‍ സംഘാടനം നടത്തുന്ന ബ്ലോക്കുകള്‍ക്ക് പ്രത്യേക സമ്മാനങ്ങൾ നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു. ഘോഷയാത്രയുടെ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലയിലെ ബ്ലോക്കുകളിലെ ക്ഷീരസംഘം പ്രതിനിധികൾ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി സംക്ഷിപ്ത വിവരണം അവതരിപ്പിച്ചു.

ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023 -ന്റെ പ്രോഗ്രാം ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണ൯ സംസാരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചര്‍ച്ചാ ക്രോഡീകരണം നടത്തി. യോഗത്തിന് ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ ഒബി മഞ്ജു നന്ദി പറഞ്ഞു.

English Summary: State Dairy Meet 'Padav 2023' from February 10
Published on: 25 January 2023, 07:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now