1. News

വയനാടിന്റെ ക്ഷീര മേഖലക്ക് ഉണർവ്വായി ഡൊണേറ്റ് എ കൗ പദ്ധതി: പശുക്കളെ സ്പോൺസർ ചെയ്ത് കൂടുതൽ പേർ

പ്രളയം തകർത്ത വയനാടിന് കൈത്താങ്ങായി പശുക്കുട്ടികളെയും പശുക്കളെയും സ്പോൺസർ ചെയ്ത് കൂടുതൽ പേർ രംഗത്ത് വന്നു.

KJ Staff
donate a cow

പ്രളയം തകർത്ത വയനാടിന് കൈത്താങ്ങായി പശുക്കുട്ടികളെയും പശുക്കളെയും സ്പോൺസർ ചെയ്ത് കൂടുതൽ പേർ രംഗത്ത് വന്നു.  ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള 'റീച്ചിംഗ് ഹാൻഡ്‌സ്' എന്ന സംഘടന 'വീ ഫോർ വയനാട്', 'ഡൊണേറ്റ് എ കൗ' ക്യാമ്പയിനുകളുമായി സഹകരിച്ചാണ് 100 കന്നുകുട്ടികളെ വിതരണം ചെയ്യാൻ  വയനാട്ടിൽ  എത്തിച്ചത്. ആദ്യഘട്ടമായി 16 കന്നുകുട്ടികൾ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 16 കർഷക കുടുംബങ്ങൾക്ക് നൽകി. നറുക്കിട്ടാണ് കർഷകരെ തിരഞ്ഞെടുത്ത് കന്നുകുട്ടികളെ നൽകിയത്. 
 
മികച്ച ഇനം കന്നുകുട്ടികളെ കോളാറിൽ നിന്നുമാണ് എത്തിച്ചത്. വയനാട്ടിലെ ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പ്രളയം വരുത്തിയ നഷ്ടങ്ങൾ മറികടക്കുവാൻ ക്ഷീരകർഷകർക്ക് കരുത്താവുകയാണ് ഡൊണേറ്റ് എ കൗ  പദ്ധതി. 
 
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ ബി നസീമ, വയനാട് ജില്ലാ കളക്ടർ എ..ആർ. അജയകുമാർ, സബ്കളക്ടർ  ഉമേഷ്. എൻ എസ് കെ. ഐഎഎസ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  ജോഷി ജോസഫ്, ക്ഷീര വികസന ഓഫീസർ .  ഹർഷ.വി.എസ്, എന്നിവർ കന്നുകുട്ടികളെ വിവിധയിടങ്ങളിൽ വിതരണം ചെയ്തു. ചടങ്ങിൽ കുപ്പാടിത്തറ, പടിഞ്ഞാറത്തറ, കാപ്പിക്കളം ക്ഷീര സംഘങ്ങളുടെ  പ്രതിനിധികൾ, ക്ഷീരകർഷകർ, മാധ്യമപ്രതിനിധികൾ പങ്കെടുത്തു.
 
English Summary: donate a cow for Wayanadu

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds