Updated on: 18 April, 2023 11:32 PM IST
ഇലക്ട്രിക് വാഹനങ്ങൾ

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ ഇതിൻ്റെ മറവിൽ റെജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക.

1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ ഉള്ളതാണോ?

2.വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സിൽ കുറഞ്ഞ പവർ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലർ സ്പീഡോമീറ്ററിൽ 25 കിലോമീറ്റർ ലോക്കാണെങ്കിലും കൂടുതൽ വേഗത്തിൽ പോകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കിൽ വാഹനത്തിൻ്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമിൽ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ റോഡിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കൂടിയ വേഗതയിൽ മോട്ടോർ സൈക്കിൾ അപകടത്തിന്റെ അതേ ഗുരുതരമായ പരിക്കുകളും മറ്റ് നിയമപ്രശ്നങ്ങൾക്കും നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം.
രജിസ്ടേഷൻ ആവശ്യമില്ല എന്ന പരസ്യം കണ്ട് സ്വയം വഞ്ചിതരാകരുതേ

English Summary: Steps to be taken to avoid cheating
Published on: 18 April 2023, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now