കല്ല് വാഴ ഒരു കാട്ട് സസ്യമാണ് . ഇതിന് കല്ല് വാഴ, കാട്ട് വാഴ, മലവാഴ എന്നൊക്കെ പേരുണ്ട് .രൂപത്തിലും ഭാവത്തിലും വാഴയുടേത് പോലെ തന്നെയാണ് .കാഴ്ചയിൽ വാഴകളേക്കാൾ ഉയരവും തടിയും ഉണ്ട് ഇലകൾ വീതി കൂടിയതും തണ്ട് കട്ടിയോടുകൂടിയതാണ് .മറ്റ് ' വാഴകളെ പോലെ ഇതിന്റെ ഇലയിലും ഭക്ഷണം കഴിക്കാം .ഇലകൾ വാഴയുടെ ഇരു ഭാഗങ്ങളിലേക്കും നിരയായി വളരുന്നു .കൂവ ഇലകളെ പോലുള്ള പ്രകൃതമാണ് ഇതിന് .കട്ടികൂടിയ ഇലകളായതിനാൽ ഉത് ദിവസങ്ങളോളം കേട് കൂടാതെ ഇരിക്കും .ഇവയുടെ തടിക്ക് Brown നിറമാണ് . ഇതിന്റെ യഥാർത്ഥ വേര് മണ്ണിനടയിലായിരിക്കും വേരുകൾക്ക് ഉറപ്പും നീളവും കൂടുതലായിരിക്കും .നല്ലൊരു ഔഷധസസ്യമായ ഇതിന് 12 അടി ഉയരമുണ്ട് . ഇതിന്റെ കൂമ്പിൽ നിന്ന് വരുന്ന കുലകൾ താമരപ്പൂവിനോട് സാദൃശ്യമുണ്ട് .ഇവയുടെ പഴങ്ങൾ
ഭക്ഷ്യ യോഗ്യമല്ല . പാകമായ പഴത്തിനകത്ത് കറുത്ത് കല്ല് പോലെ കാണുന്ന കുരുവാണ് ഔഷധമായി ഉപയോഗിക്കുന്നത് .5 മുതൽ 12 വർഷം വരെ എത്തിയാൽ ഇത് കുലയ്ക്കും അതോടെ വാഴ നശിക്കുന്നു .പഴത്തിനുള്ളിലുള്ള കുരു വീണ്ടും മുളച്ച് തൈകൾ ഉണ്ടാക്കുന്നു .പഴത്തിലെ കല്ലിനെ അരി വിത്ത് എന്നൊക്കെ പറയും .സ്ത്രീകളുടെ ആർത്തവ സംബന്ധ രോഗക്കൾക്ക് നല്ലൊരു മരുന്നാണ് ഇത് കൂടാതെ പ്രമേഹം തീ പൊള്ളൽ ഇതിനെല്ലാം ഇതിന്റെ കായ് പൊടിച്ച് ഔഷധക്കൂട്ടാക്കുന്നു .വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂർവ്വമായാണ് കല്ല് വാഴ കാണപ്പെടുന്നത്