കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി
സ്കൂൾ കുട്ടികളിൽ സാമ്പാദ്യശീലം വളർത്തുക, തൊഴിലിന്റെ മഹത്വം ബോധ്യപ്പെടുത്തുക
എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തി നടപ്പിലാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ യു.പി വിഭാഗത്തിലെയും 8,9 സ്റ്റാൻഡേർഡുകളിലെയും
കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഓരോ കുട്ടിയ്ക്കും 5 കോഴിയും, 5 കിലോ
തീറ്റയും, മരുന്നും സൗജന്യമായി ലഭിക്കുന്നു.
കോൾ നിലങ്ങളിലെ കോഴിവളർത്തൽ പദ്ധതി
തൃശ്ശൂർ, പൊന്നാനി മേഖലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കോൾ നിലങ്ങളിൽ ഒരു ഗുണഭോക്താവിന് 12 കോഴി, 10 കിലോ കോഴിത്തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവയാണ് നൽകി വരുന്നത്. ഗുണഭോക്ത്യ വിഹിതമായി 100 രൂപ വീതം അടക്കേണ്ട താണ്.
ഇന്റഗ്രഷൻ പദ്ധതി
സ്വന്തമായി സ്ഥലവും കോഴിവളർത്തലിന് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളുമുള്ള തത്പരരായ കർഷകർ ഉദ്ദേശിച്ചാണ് മുട്ടക്കോഴി വളർത്തൽ ഇന്റഗേഷൻ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങൾ, കോഴിത്തീറ്റ, മരുന്ന് എന്നിവ കോർപ്പറേഷൻ കർഷകർക്ക് സൗജന്യമായി നൽകുന്നു.ഇന്റഗ്രേഷൻ സൂപ്പർവൈസർമാർ ദിവസവും ഫാം സന്ദർശിച്ച് കോഴികളുടെ ആരോഗ്യ സ്ഥിതി വിലിയിരുത്തുകയും കർഷകർക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും നൽകുന്നു. കോഴികൾക്ക്
ദിവസ പ്രായമാകുമ്പോൾ കോർപ്പറേഷൻ തിരിച്ചെടുത്ത് വിവിധ പദ്ധതികൾക്ക് വിതരണം ചെയ്യും.