Updated on: 6 February, 2022 11:02 AM IST
Students prepare a carbon neutral meal

കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി കോട്ടുള്ളി ഗ്രാമപഞ്ചായത്ത്. കൃഷിഭവനും കൂനമ്മാവ് ചാവറ ദര്‍ശന്‍ സി.എം.ഐ പബ്ലിക് സ്‌കൂളും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. സാധാരണ ഭക്ഷണത്തില്‍ നിന്നും വ്യത്യസ്ഥമായി പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ഭക്ഷണങ്ങള്‍ അതേ രീതിയില്‍ ഉപയോഗിക്കുകയാണ് കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വയനാടിനെ കാര്‍ബണ്‍ തുലിതമാക്കി കാപ്പിയും തേയിലയും ഉല്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്യും

കലര്‍പ്പില്ലാത്ത പാകംചെയ്യാത്ത പച്ചക്കറികള്‍, മുളപ്പിച്ച ചെറു ധാന്യങ്ങള്‍, വിവിധയിനം പഴങ്ങള്‍, കരിക്ക്, ഡ്രൈ ഫ്രൂഡ്‌സ്, മധുരത്തിന് പനംകരുപ്പട്ടി, ഉപ്പിന് ഇന്ദുപ്പ് എന്നിവ ചേര്‍ത്തു വിവിധയിനം ഉല്‍പ്പന്നങ്ങളാണ് കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയില്‍ ഒരുക്കിയത്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ട വ്യക്തികളെ കരിക്ക് ജൂസ് നല്‍കി സ്വീകരിച്ചു. വാഴയിലയില്‍ റാഗി ഉണ്ടയും വിവിധയിനം പഴങ്ങള്‍ ചേര്‍ത്ത ഫ്രൂട്ട് സലാഡും പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ സലാഡും അവിയല്‍, പപ്പായ തോരന്‍, അവില്‍ തൈരില്‍ നനച്ചത്, നെല്ലിക്കാ ചമ്മന്തി, റോബസ്റ്റാ പായസം തുടങ്ങിയ ഭക്ഷണങ്ങള്‍ തയാറാക്കി. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഭൗമ പരിധി ലംഘനം, ഭക്ഷ്യ ദൂരം കുറയ്ക്കല്‍, രുചി അധിനിവേശത്തെ പ്രതിരോധിക്കല്‍ മുതലായ കാര്യങ്ങളില്‍ എന്തുചെയ്യുവാന്‍ കഴിയുമെന്ന ചോദ്യത്തിനുത്തരമാണ് കാര്‍ബണ്‍ ന്യൂട്രല്‍ അടുക്കള.

നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ

മൂഴിക്കുളം ശാല ഡയറക്റ്റര്‍ ടി.ആര്‍ പ്രേംകുമാറും വിദ്യാര്‍ഥികളും ചേര്‍ന്നാണ് കാര്‍ബണ്‍ ന്യൂട്രല്‍ അടുക്കള ഒരുക്കിയത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ആന്റണി കോട്ടയ്ക്കല്‍, കോട്ടുവള്ളി കൃഷി ഓഫീസര്‍ കെ.സിറൈഹാന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ടോമി കൊച്ചിലഞ്ഞിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ അനില അലക്‌സാണ്ടര്‍, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകുവാന്‍ ഒരുങ്ങുകയാണ് ചാവറാദര്‍ശര്‍ പബ്ലിക് സ്‌കൂള്‍.

English Summary: Students prepare a carbon neutral meal
Published on: 06 February 2022, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now