വൈക്കം:വ്യവസായ ലോകത്തിനു മാതൃകയാവുകയാണ് വൈക്കത്തെ രണ്ട് ചെറുകിട വ്യവസായ സുഹൃത്തുക്കൾ. The two small industries in Vaikom are becoming role models for the industrial world. Friends. വ്യവസായം മാത്രമല്ല കാർഷിക വൃത്തിയിലും തങ്ങൾ കേമന്മാരാണെന്നു ഇവർ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുന്നു. വൈക്കം ആനന്ദ് ഓയിൽ ഇൻഡസ്ട്രീസ് ഉടമ ടി വി അനിയനും , ചേർത്തല കുന്നത്തുശ്ശേരിൽ കെ ജെ വർഗീസും (സിബി) ആണ് ചെമ്മനത്തുകരയിലുള്ള തങ്ങളുടെ ഒരേക്കർ തരിശു കിടന്ന ഭൂമിയിൽ, നാലു മാസക്കാലം കൊണ്ട് ഒരു മാതൃകാ കൃഷി തോട്ടം സൃഷ്ടിച്ച ഈ വ്യവസായി സുഹൃത്തുക്കൾ.
കോവിഡ് മഹാരോഗത്തിന്റെ വ്യാപന ഭീഷണിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംപൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ , തങ്ങളുടെ സ്ഥാപനങ്ങളും പൂട്ടി വെറുതെയിരിക്കുവാനല്ല അവർ തീരുമാനിച്ചത് . കേരളാ ഗവർമെന്റിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ അണിചേർന്നുകൊണ്ട്, സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുവാനാണ് അവർ നിശ്ചയിച്ചു ഇറങ്ങിത്തിരിച്ചത് .ലോക്ക് ഡൗൺ പ്രഖ്യാപനം വന്ന ദിവസം മുതൽ തന്നെ സുഭിക്ഷ കേരളം പദ്ധതിയുടെ വിജയത്തിനായുള്ള പ്രവർത്തനവും അവർ ആരംഭിച്ചു. ടി വി പുരം ഗ്രാമപഞ്ചായത്തും, കൃഷിഭവനും, കേരള കർഷക സംഘവും നിർലോഭമായ സഹായങ്ങളും പ്രോത്സാഹനവും നൽകി . ഗ്രാമപഞ്ചായത്തു നൽകിയ സ്പെഷ്യൽ പെർമിറ്റുമായി കൂത്താട്ടുകുളം കർഷക മാർക്കറ്റിൽ നിന്നാണ് നടീൽ വിത്തുകൾ വാങ്ങിയത് .
ചേന, ചേമ്പ് ,കാച്ചിൽ , കിഴങ്ങ്, ഇഞ്ചി , മഞ്ഞൾ, കപ്പ എന്നീ കിഴങ്ങുവർഗ വിളകൾ കൂടാതെ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങിയ മേൽത്തരം മോഹിത് നഗർ അടയ്ക്ക തൈകൾ , പ്ലാവുകൾ ,മാവുകൾ, വാഴകൾ എന്നിങ്ങനെ വിവിധഇനം കൃഷി വിളകൾ അവരുടെ തോട്ടത്തിൽ രണ്ടു മാസം വളർച്ച കഴിഞ്ഞു നിൽക്കുന്നു . കേരളാ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫെസ്സറും കൃഷിശാസ്ത്രജ്ഞനുമായ ഡോക്ടർ എൻകെ ശശീധരൻ , ജൈവകൃഷിയിലും ,തരിശുനില കൃഷിയിലും പ്രശസ്തനായ, ഒപി വര്ഗീസ് വടയംപാടി എന്നിവർ ,ഉപദേശങ്ങളും,നിർദേശങ്ങളും, നൽകികൊണ്ട് സംരംഭത്തിൽ ഇവരോടൊപ്പമുണ്ട്. കൃഷിയെ സ്നേഹിക്കുന്നവർക്കെല്ലാം മനസ്സിന്കുളിർമയും,സന്തോഷവുമേകുന്ന താണ് ചെമ്മനത്തുകരയിലുള്ള ഈ സുഭിക്ഷ കേരളം മാതൃകാ കൃഷി തോട്ടം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രണ്ട് കോടി വരെയുള്ള കാർഷിക വായ്‌പ പദ്ധതി ഇന്ന് പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യും