ആലപ്പുഴ :പത്തിയൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ ഏഴ് ഏക്കർ സ്ഥലത്തെ നെൽകൃഷി വിളവെടുപ്പ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ആനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡിലെ കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രദേശത്ത് കൃഷിയിറക്കിയത്. The Kudumbasree Employment Guarantee members of the ward divided into six groups and started farming in the area.
കായംകുളം നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഭാഗ്യ എന്ന ഇനം നെല്ലാണ് കൃഷി ചെയ്തത്.
കൊയ്ത്തുത്സവത്തിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രകാശ്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. പ്രശാന്ത് സി ഡി എസ് അംഗം അമ്പിളി, എ ഡി എസ് പ്രസിഡന്റ് രാജമ്മ, സെക്രട്ടറി രമണി, അംഗംങ്ങളായ ശ്രീദേവി, ഉഷാകുമാരി,വിജയമ്മ,ശിവൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മാല്യങ്കരയിലെ പവിഴം വനിതാ കൃഷി ഗ്രൂപ്പിൻറെ കരനെൽ കൃഷി നൂറുമേനി
#Paddy #farmer #krishi #Agriculture #Krishijagran