തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് 122.49 കോടി രൂപയുടെ അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് 21.31 കോടി, കോർപറേഷൻ 11.5 കോടി, ബ്ലോക്ക് പഞ്ചായത്തുകൾ 19.82 കോടി, നഗരസഭകൾ 11.51 കോടി, ഗ്രാമപഞ്ചായത്തുകൾ 58.64 കോടി എന്നിവയടക്കമാണ് 122.49 കോടി രൂപയുടെ പദ്ധതികൾക്ക് ഡി പി സി യോഗം അംഗീകാരം നൽകിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ്, സർക്കാർ നോമിനി എം എൻ സുധാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ എന്നിവർ പങ്കെടുത്തു.
Thrissur district planning council approved 122.49 cr projects as part of Subhiksha Keralam.District panchayath will spend 21.31 cr, corporation -11.5 cr, block panchayaths 19.82 cr, municipalities-11.51 cr and panchayaths 58.64 cr, district panchayath president Mary Thomas said.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം: 45 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം