കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സേവനങ്ങള്‍
കൃഷിഭവനിൽ നിന്നും നമുക്ക് ഒരുപാട് സേവനങ്ങൾ ലഭിക്കുന്നുണ്ട്. പലർക്കും അവയെ കുറിച്ച് വേണ്ടവിധം അറിയില്ല. എന്നാൽ ആ സേവനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
- കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
- പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
- കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് :- തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.
- മണ്ണ് പരിശോധന :- 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
- പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം :- 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
- വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന് 1 ന് 2രൂപ പ്രകാരം.
- കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി
പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെനല്‍കുന്ന സേവനങ്ങള്‍.
- രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.
- അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്. - കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.
കാര്‍ഷിക പരിശീലന പരിപാടികള്‍ - സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം :- നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
- സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
- കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് :- 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.
സംയോജിത തെങ്ങു കൃഷി പരിപാലന മുറകളായ തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ, കുമ്മായ വസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്, ജൈവ രാസവളങ്ങൾ
50% സബ്സിഡി പരമാവധി 2500രൂപ/ ഹെക്ടർ
കേര ഗ്രാമത്തിൻറെ യൂണിറ്റ് വിസ്തൃതി 250 ഹെക്ടറാണ്. ഒരുമിച്ച് ഒരു ക്ലസ്റ്ററായാണ് 250 ഹെക്ടറില്‍ കേരഗ്രാമം നടപ്പാക്കുന്നത്. അടുത്തടുത്ത് പഞ്ചായത്തുപ്രദേശങ്ങളും ഉൾപ്പെടുത്തണം.
ജീവാണുവളം, സസ്യസംരക്ഷണോപാധികൾ, ഇടവിളകൃഷി, രോഗബാധിതമായി ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിന്‍തൈകൾ നടുക എന്നീ ഘടകങ്ങൾക്കു മൊത്തമായി
തെങ്ങുകയറ്റയന്ത്രങ്ങൾ
50% സബ്സിഡി പരമാവധി 2000 രൂപ/ യന്ത്രം, ഒരു കേരഗ്രാമത്തിനു പരമാവധി 60 എണ്ണം
ജലസേചനസൗകര്യം വർദ്ധിപ്പിക്കൽ (കിണര്‍, പമ്പ്‌സെറ്റ്)
50% സബ്സിഡി. പരമാവതി 2500 രൂപ /ഹെക്ടര്‍. യുണിറ്റ് ഒന്നിന് പരമാവതി 10000 രൂപ
ഒരു കേര ഗ്രാമത്തിനു പരമാവധി 21 ഹെക്ടർ വ്യക്തിഗതഗുണഭോക്താവിനു കുറഞ്ഞത് 50 സെൻറ് തെങ്ങുകൃഷി
ജൈവ യൂണിറ്റ് സ്ഥാപിക്കൽ(7.2 m × 1.2 m × 0.6 m)
10000 രൂപ/ യൂണിറ്റ്,ഒരു കേരഗ്രാമത്തിനു പരമാവധി 8 എണ്ണം
തെങ്ങിൻതൈനഴ്സറികൾ സ്ഥാപിക്കൽ(25 സെൻറ് 6250 തൈകൾ)
25% സബ്സിഡി പരമാവധി 50000 രൂപ/ യുണിറ്റ്, ഒരു കേരഗ്രാമത്തിനു പരമാവധി ഒരെണ്ണം
പഞ്ചായത്ത് തല കേര സമിതി പ്രോജക്ട് അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്
5 ലക്ഷം രൂപ/ കേരഗ്രാമം,250 ഹെക്ടർ ഭൂവിസ്തൃതിയുള്ള കേരഗ്രാമങ്ങൾക്ക്
കേരസമൃദ്ധി പദ്ധതി
മാതൃവൃക്ഷം കണ്ടെത്തി മാർക്ക് ചെയ്യൽ,കേര സമിതികൾക്ക് രണ്ടുരൂപ/ തെങ്ങ്
കൂടുതൽ കായ്ഫലം ഉള്ളതും രോഗ, കീട പ്രതിരോധ ശേഷിയുള്ളതുമായ മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുക്കുന്നു.
കുറിയയിനം വിത്തുതേങ്ങ സംഭരണം ,
കർഷകർക്ക് 45 രൂപ/ വിത്തുതേങ്ങ, തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്നുള്ള വിത്തുതേങ്ങ സംഭരിക്കുന്നു
സങ്കരയിനം വിത്തുതേങ്ങകൾ സംഭരണം
കർഷകർക്ക് 50 രൂപ/ വിത്തുതേങ്ങ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന ഹൈബ്രിഡൈസേഷൻ വഴി ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിക്കുന്നു
നെടിയയിനം തെങ്ങിൻ പൂങ്കുലക്കുള്ള ധനസഹായം,
100 രൂപ/ പൂങ്കുല,തെങ്ങിന് പൂങ്കുലയിൽ ഹൈബ്രിഡൈസേഷൻ നടത്തുന്നതിനുള്ള ആനുകൂല്യം
നെടിയയിനം വിത്തുതേങ്ങ സംഭരണം
45 രൂപ/ വിത്തുതേങ്ങ, കൂടുതൽ കായ്ഫലമുള്ളതും രോഗ, കീട പ്രതിരോധശേഷിയുള്ളതുമായ തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്നും
പ്രദര്‍ഷനത്തോട്ടം (കുറിയയിനം/ സങ്കരയിനം) എന്നിവയിൽ നിന്നും ലഭ്യമാകും
38830 രൂപ/ യൂണിറ്റ്
50 സെൻറ് ഭൂവിസ്തൃതിയുള്ളതാണ് ഒരു പ്രദര്‍ഷനത്തോട്ടം. തെങ്ങിൻ തൈകൾ കൃഷിവകുപ്പ് ഫാമുകൾ/ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രങ്ങൾ/ കാർഷിക സർവകലാശാല എന്നിവയില്‍ നിന്നും ലഭ്യമാക്കും.