Updated on: 18 November, 2021 10:53 AM IST
PMAY-G Pradhan Mantri Awaas Yojana - Gramin

വരുമാനത്തിൽ താഴെ നില്കുന്നവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടപ്പിലാക്കിയിരുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന - ഗ്രാമിൻ (PM Awas Yojana- Gramin) എന്ന അതിന്റെ കീഴിൽ വീടില്ലാത്തവർക്കും സാമ്പത്തികമായി പുറകിൽ നിൽക്കുന്നവർക്കും അവരുടെ സ്വപ്ന ഭവനം എളുപ്പത്തിൽപണിയാനാകും. ഇത് പ്രകാരം താഴ്ന്ന വരുമാനക്കാർക്ക് വീട് നിർമിക്കുന്നതിന് സബ്‌സിഡിയിൽ വായ്പ നൽകുന്നു.

ത്രിപുരയിലെ 1.47 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം നൽകാൻ പോകുന്നു. പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്യുന്നത്. ഈ പദ്ധതിയ്ക്കായി 700 കോടിയിലധികം രൂപയാണ് ഗുണഭോക്താക്കൾക്കായി മാറ്റിവെച്ചിരിക്കുന്നത്.

നിങ്ങളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപ വരെയാണെങ്കിൽ, നിങ്ങൾക്ക് 6.5 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ലഭിക്കും. അതേ സമയം, ഈ വായ്പ പരമാവധി 20 വർഷത്തേക്ക് ആയിരിക്കണം. ഒരു വീട് പണിയാൻ നിങ്ങൾക്ക് കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ, ആ അധിക തുക നിങ്ങൾ ലളിതമായ പലിശ നിരക്കിൽ വായ്‌പ്പാ എടുക്കേണ്ടതായി വരുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള അപേക്ഷ

ഈ സ്കീമിന് കീഴിൽ അപേക്ഷിക്കുന്നതിന്, സർക്കാർ ഒരു മൊബൈൽ അധിഷ്ഠിത ഭവന ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ഐഡി ഉണ്ടാക്കണം.

ഇപ്പോൾ ഈ ആപ്പ് നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഇതിന്റെ സഹായത്തോടെ ലോഗിൻ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാരാണെന്ന കാര്യം ശ്രദ്ധിക്കുക. ഇതിനുശേഷം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക വെബ്സൈറ്റിൽ ഇടും.

പ്രധാനമന്ത്രി ആവാസ് യോജനയിൽ പേര് പരിശോധിക്കാൻ 

ആദ്യം pmaymis.gov.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക.

രജിസ്ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ, അത് നൽകി ക്ലിക്കുചെയ്യുക. ഇതിനുശേഷം വിശദാംശങ്ങൾ ദൃശ്യമാകും.

രജിസ്ട്രേഷൻ നമ്പർ ഇല്ലെങ്കിൽ, 'അഡ്വാൻസ് സെർച്ച്' ക്ലിക്ക് ചെയ്യുക.

അപ്പോൾ വരുന്ന ഫോം പൂരിപ്പിക്കുക.

തുടർന്ന് സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

PMAY-G ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ, പ്രസക്തമായ എല്ലാ വിശദാംശങ്ങളും ദൃശ്യമാകും.

2016ലാണ് പ്രധാനമന്ത്രി ആവാസ് യോജന ആരംഭിച്ചത്. ഇത് ഇന്ത്യൻ സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണ്. 2021-22 വർഷത്തോടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ 2.14 കോടി ഗ്രാമീണ വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഈ പട്ടികയിൽ തുടക്കത്തിൽ 2.95 കോടി കുടുംബങ്ങൾ ഉൾപ്പെടുന്നു. ഈ പദ്ധതിയിൽ ഇതുവരെ 1,63,66,459 വീടുകൾ പൂർത്തീകരിച്ചു. അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന് കീഴിൽ 2,19,789.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

English Summary: Subsidized loan to build a house; know the details of this scheme
Published on: 18 November 2021, 10:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now